കാഞ്ഞങ്ങാട്: മഹിളാഐക്യ വേദി സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ മുഴുവന്‍ ജില്ലയിലും നടക്കുന്ന മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ഒപ്പുശേഖരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ പുതിയ കോട്ട സിവില്‍ സ്റ്റേഷനു മുമ്പില്‍ ധര്‍ണ്ണയും ഒപ്പ് ശേഖരണവും നടത്തി.മുനിസിപ്പല്‍ കൗണ്‍സിലര്‍ എ എം രേഷ്മ ഉദ്ഘാടനം ചെയ്തു.
മഹിളാഐക്യ വേദി ജില്ലാ അധ്യക്ഷ ഇന്ദുലേഖ കരിന്തളം അധ്യക്ഷത വഹിച്ചു.
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടറി ഗണേശന് പുതിയ കണ്ടം മുഖ്യ പ്രഭാഷണം നടത്തി.
കേരളസര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഓപ്പറേഷന് തൂഫാന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു യെന്നും സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്നിലോട്ടു പോകാന്‍ പാടില്ലെന്നും ലഹരിയുടെ ഉപയോഗം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്നത് യുവജനതയെ ഇല്ലാതാക്കുന്നതിന് വേണ്ടി ആസൂത്രണ ശ്രമം ഇതിനു പിന്നിലുണ്ട് യുവതയെ ഇല്ലാതാക്കിക്കൊണ്ട് രാജ്യത്തെ നശിപ്പിക്കാനാണ് ലഹരി മാഫിയകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ മാതൃശക്തി ശക്തമായ രീതിയില്‍ പ്രതികരിക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷന്‍ എസ്. പി. ഷാജി സംസാരിച്ചു. മഹിളാഐക്യ വേദി ജില്ലാ ജനറല്‍ സെക്രട്ടറി സുനിത ടീച്ചര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ശോഭ സുനില്‍ നന്ദിയും പറഞ്ഞു.
