ബങ്കളം: നിയന്ത്രണം വിട്ട ബൈക്ക് ക്ഷേത്ര മതില്‍ക്കെട്ടിനകത്തേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പടന്നക്കാട് സ്വദേശികളായ ഫാസില്‍, ഹാജിര്‍ എന്നിവരാണ് ബങ്കളം കൂലോം റോഡില്‍
കക്കാട്ട് മഹാവിഷ്ണു പരിസരത്ത് ഇന്ന് ഉച്ചക്ക് അപകടത്തില്‍പ്പെട്ടത്. കൂലോം റോഡ് ഭാഗത്തു നിന്നും ബങ്കളം ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് റോഡിന് മുകളില്‍ നിന്നും നിയന്ത്രണം വിട്ട് ക്ഷേത്ര മതില്‍ക്കെട്ടിനകത്തേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരേയും ഉടന്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഹാജിറിനെ മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
