നാളെ നാട്ടിലേക്ക് വരാനിരുന്ന കൊട്ടോടി സ്വദേശിയായ യുവാവ് കുവൈത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

രാജപുരം: കുവൈത്തിലെ അബ്ബാസിയയില്‍ കാസര്‍കോട് സ്വദേശിയായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. രാജപുരം കൊട്ടോടിയിലെ അനന്തകൃഷ്ണന്‍ (29) നെയാണ് ജൂലൈ 2 ന് പുലര്‍ച്ചെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി കുവൈത്തിലെ ഒരു വെജിറ്റബിള്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാളെ നാട്ടിലേക്ക് വരാനിരിക്കെയാണ് സംഭവം
പിതാവ്:കെ.ചന്ദ്രന്‍. മാതാവ്: എ.ഗംഗ. സഹോദരന്‍: അജയ് കൃഷ്ണന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

 

error: Content is protected !!