കെ എസ് ടി എ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മെതാനത്ത് കൂട്ടധര്‍ണ്ണ സംഘടിപ്പിച്ചു; സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി മഹേഷ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: സെന്‍സസ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക, പകരം ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുക, അധ്യാപകരുടെ പ്രമോഷന്‍ സ്ഥലംമാറ്റ നടപടികള്‍ വേഗത്തിലാക്കുക, ധവള പത്രത്തിന്റെ മറവില്‍ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കുക, പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുക, അന്യായമായ സ്ഥലംമാറ്റങ്ങള്‍ റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ എസ് ടി എ കാസര്‍കോട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മെതാനത്ത് കൂട്ടധര്‍ണ്ണ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി മഹേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി സുജാത അധ്യക്ഷയായിരുന്നു. സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം കെ.ഹരിദാസ് ,സംസ്ഥാനകമ്മറ്റിയംഗം എന്‍ കെ ലസിത എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി. പ്രകാശന്‍ സ്വാഗതവും ട്രഷറര്‍ കെ വി രാജേഷ് നന്ദിയും പറഞ്ഞു

 

error: Content is protected !!