കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ അമ്പലത്തറ യൂണിറ്റ് അനുമോദന സമ്മേളനം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റ് പ്രസിഡണ്ട് കെ വി ഗോപാലന്‍ അധ്യക്ഷത വഹിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്. ഒ. ഷാജു സി. ഉദ്ഘാടനം ചെയ്തു.
പോലീസും പൊതുജനങ്ങളും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിച്ചാല്‍ നാട്ടില്‍ നടക്കുന്ന എല്ലാ തിന്‍മയെയും ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട് എസ്.എച്ച്. ഒ സൂചിപ്പിച്ചു.
അമ്പലത്തറ ടൗണിന്റെ സുരക്ഷയ്ക്കും , ശുചിത്വത്തിനും മാതൃകാപരമായ സേവനം കാഴ്ചവെച്ച് ജീവന്‍ പണയം വെച്ച് അസലത്തറ ടൗണില്‍ കവര്‍ച്ച നടത്തിയ പ്രതികളില്‍ ഒരാളെ പിടിക്കുകയും, രണ്ട് പേരെ പിടിക്കാന്‍ പോലീസിനെ സഹായിക്കുകയും ചെയ്ത മൊയ്തിന്‍ അമ്പലത്തറ, പുരുഷോത്തമന്‍ ആനക്കല്ല്, രതീഷ് കാനത്തില്‍, എന്നിവരെയും, അമ്പലത്തറ ടൗണില്‍ വര്‍ഷങ്ങളായി ശുചീകരണപ്രവര്‍ത്തനം നടത്തിവരുകയും, തണല്‍ മരങ്ങള്‍ സംരക്ഷിച്ച് വരികയും ചെയ്യുന്ന എ. എം ജോര്‍ജജ്, പോലീസ് സേനയില്‍ ജില്ലയില്‍ മികച്ച ജനമൈത്രി പോലീസ് ഓഫീസര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട പ്രമോദ് ടി. വി, എസ്. എസ്. എല്‍. സി പരീക്ഷയില്‍ വിജയം കൈവരിച്ച അനയ കെ.വി എന്നിവരെ ആദരിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ റൈറ്റര്‍ മോഹനന്‍, ജനമൈത്രി പോലീസ് ഓഫീസര്‍ പ്രമോദ് ടിവി, പുരുഷോത്തമന്‍ ആനക്കല്ല് ,എ എം ജോര്‍ജ്, എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി ബി ജയരാജന്‍ സ്വാഗതവും, വനിതാ വിംഗ് യൂണിറ്റ് പ്രസിഡണ്ട് സരിജാ ബാബു നന്ദിയും പറഞ്ഞു.
