ലോകകപ്പില്‍ മെസിയുടെ ആദ്യ ഹാട്രിക്; അള്‍ജീരിയയെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന

കാന്‍സാസ് സിറ്റി: ഇതിലും സ്വപ്നതുല്ല്യമായ തുടക്കം വേറെന്തുവേണം ലോകചാമ്പ്യന്. ലയണല്‍ മെസ്സിയുടെ ആദ്യ ലോകകപ്പ് ഹാട്രിക്കില്‍ അള്‍ജീരിയയ്ക്കെതിരെ ഉജ്വല തുടക്കം കുറിച്ചിരിക്കുകയാണ് അര്‍ജന്റീന. സ്‌കോര്‍: 3-0. എല്ലാ ഗോളുകളും മെസ്സിയുടെ കാലുകളില്‍ നിന്ന്. 17, 60, 76 മിനിറ്റുകളില്‍. ഒന്ന് ഒരു ലോങ്
റേഞ്ചര്‍. അടുത്തത് റീബൗണ്ട്. മൂന്നാമത്തേത് സ്വതസിദ്ധമായ ഇടങ്കാലന്‍ വെടിയുണ്ട. ലോകകപ്പില്‍ ഹാട്രിക് നേടുന്നഅര്‍ജന്റീനയുടെ രണ്ടാമത്തെ താരമാണ് മെസ്സി. ആദ്യത്തേത് പഴയ ഗോള്‍യന്ത്രം ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട.

error: Content is protected !!