ഇരിയ : സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്കേറ്റു.
മണ്ടേങ്ങാനം സ്വദേശിയും മൂന്നാംമൈലിലെ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനുമായ ഫാറൂഖ് (33)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ ഇരിയ പള്ളിക്ക് സമീപം വെച്ചാണ് അപകടം. പാണത്തൂര്‍ ഭാഗത്തേക്ക് പോകുന്ന അഞ്ജലി ബസ്സും എതിരെ വന്ന സ്‌കൂട്ടിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു . പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ കാസര്‍കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി.
