കണ്ണൂര്‍ സര്‍വ്വകലാശാല അക്കാദമിക് മികവിന്ക്യാഷ് അവാര്‍ഡ് നല്‍കി നെഹ്റുകോളേജ് ഇക്കണോമിക്‌സ് ഡിപ്പാര്‍ട്‌മെന്റ്

കാഞ്ഞങ്ങാട്:- നെഹ്‌റു കോളേജ് എക്കണോമിക്‌സ് വിഭാഗം ഹെറ്ററഡോക്‌സ് ഇക്കണോമിക്‌സ്
എന്ന വിഷയത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി തലത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. കില തളിപ്പറമ്പ് കേന്ദ്രം ഡയറക്ടറും കണ്ണൂര്‍ സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗം ഡോ. എ അശോകന്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഒ ഷായിനി അധ്യക്ഷയായി. കോളേജ് ഐക്യൂ എസി കോര്‍ഡിനേറ്റര്‍ എ വി മിഥുന്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി പി യു മിഥുന്‍ എന്നിവര്‍ സംസാരിച്ചു. ഇക്കണോമിക്‌സ് വകുപ്പു മേധാവി ഡോ. കെ വി വിനീഷ് കുമാര്‍ സ്വാഗതവും പി സി ജിതിന നന്ദിയും പറഞ്ഞു. അക്കാദമിക് രംഗത്തെ ഈ മികവിനുളള ഈ ക്യാഷ് അവാര്‍ഡ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മുന്‍ അദ്ധ്യാപകനും, കില തളിപ്പറമ്പ കേന്ദ്രം ഡയറക്ടറുമായ ഡോ. എ അശോകന്‍ ആണ് ഏര്‍പ്പെടുത്തിയത്.
പൊതു വിഭാഗത്തില്‍ സര്‍വ്വകലാശാല തലത്തില്‍ ഒന്നാം സ്ഥാനം നേടിയ കാര്‍ത്തിക ശ്രീധരന്‍ (ഗവ. ബ്രണ്ണന്‍ കോളേജ് തലശ്ശേരി ), പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അശ്വതി രാമചന്ദ്രന്‍
(നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്), നെഹ്‌റു കോളേജില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ സുദിന എം സര്‍വ്വകലാശാല തലത്തില്‍ രണ്ടാം സ്ഥാനം നേടിയ സായി പ്രസാദ്.,വി അവന്തിക , വേദ പ്രവീണ്‍, കെ ഗോപിക, എ പി സാദിയ , നഫീസത്ത് നസറീന എം അക്ഷയ , ആദിത്ത് പ്രകാശ് ഫാത്തിമത്ത് റിഫ മുഹമ്മദ് നൗഫല്‍,
എന്നിവര്‍ ഈ വര്‍ഷത്തെ ക്യാഷ് അവാര്‍ഡ്ഏറ്റുവാങ്ങിയത്.

 

error: Content is protected !!