കാഞ്ഞങ്ങാട്: സിപിഐഎം ബല്ല ലോക്കല്‍ കമ്മിറ്റി പുന്നപ്ര വയലാര്‍ സമര നായകന്‍ സിപിഐഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗം, മുന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ച ജനകീയ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമ വാര്‍ഷിക അനുസ്മരണ ദിനത്തില്‍ അനുസ്മരണ പൊതുയോഗവും , പാര്‍ട്ടി അംഗങ്ങള്‍ക്ക് പഠന ക്ലാസും നടത്തി. അതിയാമ്പൂരില്‍ നടന്ന അനുസ്മരണ പൊതുയോഗം സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം ശിവജി വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. എ കെ ആല്‍ബര്‍ട്ട് അധ്യക്ഷനായി. സിഐടിയു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറികെ വി രാഘവന്‍, എം സേതു, കെ വി വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എന്‍ ഗോപി സ്വാഗതം പറഞ്ഞു
