ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെത്തിരെ നരേന്ദ്ര മോദിയുടെ മൗനാനുവാദത്തോടെ കേന്ദ്ര സേന നടത്തിയ അക്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളി – പി. കെ ഫൈസല്‍

കാഞ്ഞങ്ങാട്: നീറ്റ് പരീക്ഷയില്‍ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമുണ്ടാക്കുന്ന തരത്തില്‍ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടും, ഇതിനുത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി തല്‍സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ഡല്‍ഹിയില്‍ സമരത്തിനിറങ്ങിയ യുവാക്കള്‍ക്കെതിരെ കൊടിയ മര്‍ദ്ദനം നടത്തിയ കേന്ദ്ര -ഡല്‍ഹി പോലീസിന് ഒത്താശ ചെയ്ത കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയും, കെ.സി വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കയ്യേറ്റം നടത്തിയ പോലീസ് അധികാരികളുടെ നടപടിക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഡിസിസി പ്രസിഡണ്ട് പി .കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നരേന്ദ്ര മോദിയുടെ മൗനാനുവാദത്തോടെ കേന്ദ്ര സേന നടത്തിയ അക്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും രക്തം കൊണ്ട് ചുവന്ന മണ്ണാണ് ഇന്ത്യ. രാജ്യത്തിന്റെ ജനാധിപത്യവും, മതേതരത്വവും, സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിനിടയിലാണ് അവരുടെ ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ടത്. ഇന്ദിരാജിയുടെ കൊച്ചുമകനായ രാഹുല്‍ ഗാന്ധിയുടെ ഒരു തുള്ളി രക്തം പൊടിഞ്ഞാല്‍ ഉത്തരവാദികള്‍ക്കെതിരെ ജനകോടികളുടെ പ്രതിഷേധം പ്രകമ്പനമായി ഇരമ്പി വരുമെന്ന് അദ്ദേഹം ബിജെപി ഗവണ്‍മെന്റിന് മുന്നറിയിപ്പ് നല്‍കി. ഡിസിസി വൈസ് പ്രസിഡണ്ട് ബി.പി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, നേതാക്കളായ എം. അസിനാര്‍, സാജിദ് മൗവ്വല്‍, എം .സി പ്രഭാകരന്‍, അഡ്വ: പി .വി സുരേഷ്, കെ .പി പ്രകാശന്‍, മാമുനി വിജയന്‍, അഡ്വ: ശ്രീജിത്ത് മാടക്കല്ല്, ഡോ: കെ .വി ശശിധരന്‍, ഗീതാ കൃഷ്ണന്‍, ധന്യ സുരേഷ്, ഉമേശന്‍ വേളൂര്‍, മധുസൂദനന്‍ ബാലൂര്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, ജോയ് ജോസഫ്, കെ .വി ഭക്തവത്സലന്‍, കാര്‍ത്തികേയന്‍ പെരിയ, മിനി ചന്ദ്രന്‍, പി. രാമചന്ദ്രന്‍, ബഷീര്‍ ആറങ്ങാടി, കെ.കെ ബാബു, ദിവാകരന്‍ കരിച്ചേരി, സി. വി ഭാവനന്‍, കെ .പി ബാലകൃഷ്ണന്‍, എം. കുഞ്ഞികൃഷ്ണന്‍, പി .വി ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!