സംക്രമ പൂജയ്ക്ക് അടിയാര്‍ കാവില്‍ ആയിരങ്ങള്‍ ഒഴുകിയെത്തി

മാവുങ്കാല്‍: പുതിയകണ്ടം അടിയാര്‍കാവ് കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനത്തില്‍ മിഥുന മാസ സംക്രമപൂജയ്ക്ക് ഭക്തജനപ്രവാഹം.നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദേവിക്ക് പ്രധാന വഴിപാടുകളായ കരിങ്കലശവും കലശവും മൊഴികേള്‍പ്പിക്കാനും എത്തിയത് . തറവാട്ടുകാരണവര്‍ ചന്ദ്രബാബു മേലടുക്കം പൂജയ്ക്ക് നേതൃത്വം വഹിച്ചു. കര്‍മ്മികളായ രാജു പാണത്തൂര്‍, അനില്‍കുമാര്‍ കല്യാണ്‍ റോഡ്, ഭാസ്‌കരന്‍ കല്യാണ്‍ റോഡ്, സുനില്‍കുമാര്‍ കല്യാണ്‍ റോഡ്, മുരളി കല്യാണ്‍ റോഡ്, സുരേഷ് കാസര്‍കോട്, ഹരീഷ് മേലടുക്കം, ഉമ ഏര്യാല്‍,ജയന്തി മേലടുക്കം, ഭവാനി കാരക്കുഴി,രാഹുല്‍ കല്യാണ്‍ റോഡ്, ജിഷ്ണു മേലടുക്കം, വിവേക് മേലടുക്കം തുടങ്ങിയവര്‍ കര്‍മ്മികളായി. മാതൃ സമിതി അംഗങ്ങളും സംക്രമസമിതി പ്രവര്‍ത്തകരും അന്നപ്രസാദ വിതരണം നടത്തി.

 

error: Content is protected !!