പാലക്കുന്ന്: സ്‌പോട്‌സ് കൗണ്‍സില്‍ കാസര്‍കോട്, യോഗ അസോസിയേഷന്‍ കാസര്‍കോട് സംയുക്തമായി സംഘടിപ്പിച്ച 11-ാമത് ജില്ലാ സ്‌പോര്‍ട്‌സ് യോഗാസന മത്സരത്തില്‍ 82 പോയിന്റ് നേടി തൃക്കരിപ്പൂര്‍ ചേതന യോഗ സെന്റര്‍ എടാട്ടുമ്മല്‍ ചാമ്പ്യന്‍മാരായി. 50 പോയിന്റ് നേടി അഷ്ടാഗ യോഗ കാസര്‍കോട് രണ്ടാം സ്ഥാനവും, 22 പോയിന്റ് നേടി ഫിനിക്‌സ് ബളാന്തോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പാലക്കുന്ന് ഗ്രീന്‍വുഡ് പബ്ലിക്ക് സ്‌കൂളില്‍ വെച്ച് നടന്ന മത്സരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രന്‍ അധ്യക്ഷനായി. കനിവ് പാലിയേറ്റീവ് ജില്ലാ ചെയര്‍മാന്‍ കെ വി കുഞ്ഞിരാമന്‍ മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്തംഗം ടി വി രാധിക, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്തംഗം ബഷീര്‍ പാക്യാര, പഞ്ചായത്തംഗം ഇ വി ശ്രീലത, വൈ എ കെ സംസ്ഥാന കമ്മിറ്റിയംഗം വി ഗണേഷ്, യോഗാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം വി നാരാണന്‍, മധു മുതിയക്കാല്‍, ടിനാരായണന്‍,
ശ്രീധരന്‍ വയലില്‍, കെ ബി എം ഷെരീഫ്, സൗമ്യ പത്മനാഭന്‍, പി വി ചന്ദ്രന്‍, പി പി സുകുമാരന്‍, വി പ്രമോദ്, പി ദീപ, ടി പി രാകേഷ്, യോഗ ഏഷ്യന്‍ റെഫറി കെ പ്രേമരാജന്‍. പ്രവാസി സംഘം ജില്ല പ്രസിഡന്റ് ഒ നാരായണന്‍, ടി വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സമാപന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്തംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍ അധ്യക്ഷനായി.
വാര്‍ഡ് മെമ്പര്‍ സി. കെ അശോകന്‍, ടി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. യോഗ അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി ചന്ദ്രന്‍ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഉണ്ണി പാലത്തിങ്കാല്‍ നന്ദി പറഞ്ഞു .
ഏഴു വേദികളിലായി വിവിധവിഭാഗങ്ങളില്‍ എട്ടു മുതല്‍ 75 വയസ്സുവരെയുള്ളവര്‍ മാറ്റുരച്ച ചാമ്പ്യന്‍ഷിപ്പ് യോഗയുടെ പ്രാധാന്യവും പ്രസക്തിയും വിളിച്ചോതുന്നതായി. യോഗസന സ്‌പോട്‌സ്, ആര്‍ടിസ്റ്റിക് യോഗ, ആര്‍ട്ടിസ്റ്റിക് പെയര്‍യോഗ, ഫ്രീഫ്‌ലോ യോഗാഡാന്‍സ് എന്നിവയിലായിരുന്നു മത്സരം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും വിഭാഗത്തില്‍ വെവ്വേറെ മത്സരം നടന്നു. തിഞ്ഞെടുക്കപ്പെട്ടവര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
