കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നിയോജക മണ്ടലത്തിലെ കെ എസ് ടി പി അടക്കമുള്ള റോഡുകളുടെ നവീകരണം,ചിത്താരി പഴയ പാലത്തിന്റെ പുനര്‍ നിര്‍മ്മാണം,കെ എസ് ടി പി റോഡില്‍ കൊവ്വല്‍ പള്ളിയിലെ വെള്ളക്കെട്ട് മുതലായ വിഷയങ്ങള്‍ സംബന്ധിച്ച് കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികള്‍ പൊതുമരാമത് റോഡ്സ്,ബില്‍ഡിംഗ്,ബ്രിഡ്ജസ്,മൈനര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ വിവിധ സെക്ഷന്‍ ഉദ്യോഗസ്ഥന്മാരുമായി ചര്‍ച്ച നടത്തി.മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറിയേറ്റ് മെമ്പറും നിയോജക മണ്ഡലം പ്രസിഡന്റുമായ ബഷീര്‍ വെള്ളിക്കോത്ത്,ജനറല്‍ സെക്രെട്ടറി കെ കെ ബദറുദ്ദീന്‍ ,ട്രെഷറര്‍ സി കെ റഹ്മത്തുള്ള,ഭാരവാഹികളായ പി എം ഫാറൂഖ്,ബഷീര്‍ കൊവ്വല്‍ പള്ളി എന്നിവരാണ് പൊതു മരാമത്ത് റോഡ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീനിത്,ബ്രിഡ്ജസ് അസിസ്റ്റന്റ് എഞ്ചിനിയര്‍ ഷബിന് ചന്ദ്,കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പ്രകാശന്,മൈനര്‍ ഇറിഗേഷന്‍ കാസറഗോഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അരുണ്‍,കാഞ്ഞങ്ങാട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഫെമി എന്നിവരുമായി ചര്‍ച്ച നടത്തിയത്.കെ എസ് ടി പി റോഡ് നവീകരണം ഊര്ര്ജ്ജിതമാക്കണമെന്നും കൊവ്വല്‍പള്ളിയിലെ വെള്ളക്കെട്ട് പ്രശ്നം തുളിചേരി അഴിത്തല റോഡ് നവീകാരണാനന്തരം ഇരു പാര്‍ശ്വങ്ങള്‍ ലെവല്‍ ചെയ്യാത്തതിനാലുള്ള പ്രശ്നങ്ങള്‍ എന്നിവയും ചിത്താരി പഴയ പാലം പുതുക്കി പണിയേണ്ടതിന്റെ ആവശ്യവും ചര്‍ച്ചക്ക് വിധേയമായി.അമേരിക്ക -ഇറാന് യുദ്ധ പശ്ചാത്തലത്തില്‍ ടാറിന്റെ വിലയിലുണ്ടായ ഇരട്ടിപ്പും ദൗര്‍ബല്യവുമാണ് കെ എസ് ടി പി റോഡ് നവീകരണം വൈകുന്നതിന് കാരണമെന്നും അക്കാരണത്താല്‍ തന്നെയാണ് കൊവ്വല്‍ പള്ളി വെള്ളക്കെട്ട് പരിഹരിക്കപ്പെടാത്തതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.വെള്ളക്കെട്ടിന് സാധ്യമാകുന്ന താല്‍ക്കാലിക പരിഹാരം ഉണ്ടാക്കാമെന്ന് അവര്‍ ഉറപ്പ് നല്കി. തുളുച്ചേരി അഴിത്തല റോഡിലെ പാര്‍ശ്വങ്ങള്‍ ഉയര്‍ത്തുന്ന പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു.ചിത്താരി പാലം നിലവില്‍ മൈനര്‍ ഇറിഗേഷന്റെ അധീനതയിലായതിനാലും മുമ്പ് റെഗുലേറ്റര്‍ ഉണ്ടയിരുന്നതിനാല്‍ വകുപ്പിന്റെ അധീനതയിലായ മേല്‍ പാലം ഇരുനൂര് മീറ്റര്‍ കിഴക്ക് മാറി പുതിയ റെഗുലേറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയായ സ്ഥിതിക്ക് തങ്ങള്‍ പി ഡബ്ലിയു വിന് കൈമാറാന്‍ തയാറാണെന്നും അറിയിച്ചതിനെത്തുടര്‍ന്ന് പുതിയ പാലത്തിന് പ്രോജക്ട് തയാറാക്കി സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് പാലം വിഭാഗത്തോട് നേതാക്കള്‍ ആവശ്യപ്പെടുകയും അവരത് അംഗീകരിക്കുകയും ചെയ്തു.പ്രൊജക്റ്റ് തയാറാകുന്ന മുറക്ക് സര്‍ക്കാരില്‍ ഇടപെട്ട് അംഗീകാരം ലഭ്യമാക്കാമെന്ന് നേതാക്കള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്കി.
