കാഞ്ഞങ്ങാട്: സണ്‍റൈസ് ഹോസ്പിറ്റല്‍ കാഞ്ഞങ്ങാട് ഹോം കെയര്‍ സേവനങ്ങള്‍ ആരംഭിച്ചു.
നഴ്‌സിംഗ് പരിചരണം, പാലിയേറ്റിവ് കെയര്‍,ഹോം സാമ്പിള്‍ കളക്ഷന്‍,വൂണ്ട് കെയര്‍ ആന്റ് ഡ്രെസ്സിംഗ് സേവനങ്ങള്‍,ഇന്‍ജെക്ഷന്‍ ആന്റ് ഐ വി തെറാപ്പി,ശ്വാസകോശ സംബന്ധമായ പരിചരണങ്ങള്‍, യൂറിന്‍ ബാഗ്, ട്യൂബ് മാറ്റല്‍ സേവനങ്ങള്‍, ഫര്‍മസി സേവനങ്ങള്‍, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവ ഹോം കെയര്‍ സേവനങ്ങളില്‍ പെടുന്നു, കാഞ്ഞങ്ങാട് സണ്‍റൈസ് ഹോസ്പിറ്റല്‍ നടന്ന ചടങ്ങ് അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി തുളസി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരന്‍ വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് ഉദ്ഘാടനം ചെയ്തു.ഹോസ്പിറ്റല്‍ സി ഇ ഒ കെ എസ് ദിലിപ് അധ്യക്ഷത വഹിച്ചു. ഡോ. രാഘവേന്ദ്ര പ്രസാദ് പദ്ധതി വിശദീകരണം നടത്തി. .പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം വി രാഘവന്‍, റോട്ടറി ക്ലബ് പ്രതിനിധികളായ കെ വിനോദ് ,
എം മനോജ് എന്നിവര്‍ സംസാരിച്ചു. ഹോസ്പിറ്റല്‍ നഴ്‌സിംഗ് സൂപ്രണ്ട് ഷിന്റു ജോണ്‍ സ്വാഗതവും മാനേജര്‍ സതീഷ് കെ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
