പുല്ലൂരില്‍ ലോറിയും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു

കാഞ്ഞങ്ങാട്: ദേശീയപാത പുല്ലൂരില്‍ ലോറിയും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇലക്ട്രിക് ഓട്ടോ ഡ്രൈവര്‍ ബല്ലാ കടപ്പുറം സ്വദേശി സി. എച്ച്. മുഹമ്മദ്കുഞ്ഞി (62), ലോറി ഡ്രൈവര്‍ തളിപ്പറമ്പ് കുപ്പം സ്വദേശി ടി.പി. സുഫിയാന്‍ (21),ലോറിയിലുണ്ടായിരുന്ന പരിയാരം വായാടിലെ മുഹമ്മദ് മുക്താര്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് കഞ്ഞി മംഗലാപുരം ആശുപത്രിയില്‍ ചികില്‍സയിലാണ്. തലക്ക് സാരമായി ക്ഷതമേറ്റതിനാല്‍ അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. ഇന്നലെ രാവിലെയാണ് അപകടം. മാവുങ്കാല്‍ ഭാഗത്തേക്ക് വന്ന കെ എല്‍ 59 എ. ബി. 7402 നമ്പര്‍ എയ്സര്‍ ലോറിയും പെരിയ ഭാഗത്തേക്ക് പോകുകയായിരുന്ന കെ എല്‍ 60 വൈ 4671 നമ്പര്‍ ഇലക്ട്രിക് ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു.

 

error: Content is protected !!