തൃക്കരിപ്പൂര്‍ പാലക്കാട് മെഡിക്കല്‍ കോളേജ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന സീനിയര്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് അസോ സിയേഷന് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കാസര്‍കോട് ജേതാക്കള്‍. 238 പോയിന്റ് നേടി ആതിഥേയരായ പാലക്കാടിനെ പിന്തള്ളിയാണ് കാസര്‍കോട് ജേതാക്കളായത്. മുന്‍ ഇന്ത്യന്‍ അത്ലറ്റ് ഹരിദാസ് ട്രോഫി സമ്മാനിച്ചു. ജില്ലാ പ്ര സിഡന്റും മീറ്റിന്റെ സംസ്ഥാന കോഡിനേറ്ററുമായ കെ.വി. ഗോപാലന്, ജില്ലാ സെക്രട്ടറി ടി.കെ. ബാലകൃഷ്ണന്, ജില്ലാ ട്രഷറര്‍ പി.വി. ചന്ദ്രശേഖരന് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ ടീം അണി നിരന്നത്.
