നാരീശക്തിയാണ് പുതിയ ഭാരതത്തിന്റെ സമ്പത്ത്: ഡോ: യു. കൃഷ്ണകുമാരി

കാഞ്ഞങ്ങാട്: നാരീശക്തിയാണ് പുതിയ ഭാരതത്തിന്റെ സമ്പത്തെന്നും സ്ത്രീകള്‍ സ്വയം തൊഴില്‍ നേടുമ്പോള്‍ കുടുംബവും നാടും ഉന്നതിയിലേക്ക് എത്തുമെന്നും കേരളത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ: യു കൃഷ്ണകുമാരി അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് മിംടെക് മാരുതി മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ട് 13ാം മത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പഠിച്ച് തൊഴില്‍ നേടിയ സ്ത്രീകള്‍ ജോലി ഉപേക്ഷിച്ച് കുടുംബ ജീവിതം നയിക്കുന്ന പ്രവണത കുറഞ്ഞുവരുന്നത് നാരീശക്തിയുടെ വളര്‍ച്ച സൂചിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. ഏറ്റവും മഹത്തായ സേവന മാതൃകയാണ് നഴ്സിങ്. നഴ്സിങിലൂടെ മാനവസേവയാണ് നിര്‍വ്വഹിക്കുന്നത്. ഡോ: യു കൃഷ്ണകുമാരി അഭിപ്രായപ്പെട്ടു. എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മിംടെക് മാനേജിങ് ഡയറക്ടര്‍ എസ് പി ഷാജി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ മന്‍സൂര്‍ ഹോസ്പിറ്റല്‍ എം ഡി ഷംസുദ്ദീന്‍ പാലക്കി, ശശിരേഖ ഹോസ്പിറ്റല്‍ എംഡി ശശിധര റാവു, ന്യൂ ലൈഫ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ കെ അബൂബക്കര്‍, ഡോ.വിഭ ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു. മിംടെക് മാനേജര്‍ കെ.രാജി നന്ദി പറഞ്ഞു. മോട്ടിവേഷനല്‍ സ്പീക്കര്‍ ബാലചന്ദ്രന്‍ കൊട്ടോടിയുടെ ക്ലാസ്സ് പരിപാടിക്ക് മിഴിവേകി.

 

error: Content is protected !!