കോട്ടപ്പാറ: രാഷ്ട്രീയത്തിന്റെ പേരില്‍ കേരളത്തില്‍ പിഎം ശ്രീ പദ്ധതി അട്ടിമറിക്കപ്പെട്ടാല്‍ സാധാരക്കാരായ കുട്ടികള്‍ക്ക് ലഭിക്കേണ്ട ആനുകൂ ല്യം നഷ്ടപ്പെടുമെന്ന് ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി. ആര്‍. സുനില്‍ പറഞ്ഞു. ബിജെപി 46, 47 വാഴക്കോട് ബൂത്ത് കമ്മറ്റികളുടെ നേതൃ ത്വത്തില്‍ കോട്ടപ്പാറയില്‍ സം ഘടിപ്പിച്ച വിജയസംഗമം ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വാജ്പൈ സര്‍ക്കാര്‍ വിദ്യാ ഭ്യാസ മേഖലയില്‍ സര്‍വ്വ ശിക്ഷ അഭിയാനിലൂടെ വിദ്യാര്‍ഥികള്‍ക്ക് കൊണ്ടുവന്ന സൗ കര്യപ്രദമായ വിദ്യാഭ്യാസ പ ദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ച കേരളത്തിലെ ഇരുമുന്നണികളും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടു വന്ന പി എം ശ്രീ പദ്ധതിയെ എതിര്‍ക്കുകയാണ്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന മി കച്ച വിദ്യാഭ്യാസ പദ്ധതികളോട് അന്നും ഇന്നും മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീ പനമാണ് ഇടത് വലത് മുന്നണി സര്‍ക്കാറും സ്വീകരിച്ചുവരുന്നത്. ഇതിലൂടെ കേരളത്തിലെ സാ ധാരണക്കാരായ ജനവിഭാഗങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കേ ണ്ട അവസരങ്ങളാണ് നഷ്ടമാകുന്നത്. ഒരു ബ്ലോക്കില്‍ രണ്ടോ മൂന്നോ സ്‌കൂളിലേക്ക്
ലഭിക്കേണ്ട നല്ല വിദ്യാഭ്യാസം, മികച്ച കെട്ടിടങ്ങള്‍, മറ്റു സൗകര്യങ്ങളാണ് നഷ്ടപ്പെടുത്തു ന്നതെന്ന് പി.ആര്‍.സുനില്‍ പ റഞ്ഞു. ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമാകുന്ന അര്‍ജുന്‍, അദ്വൈത്, അ ഭിനവ്, ഐഐടി കെമിസ് ട്രി എന്‍ട്രന്‍സ് പരീക്ഷയില്‍ 664 നേടിയ പൂജാലക്ഷ്മി, എന്‍എം എംഎസ് സ്‌കോളര്‍ ഷിപ്പ്, സിഎം കിഡ്സ് സ്‌കോളര്‍ഷിപ്പ്, എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അറുപതോളം കുട്ടികള്‍ക്ക് ഉ പഹാരം നല്‍കി അനുമോദിച്ചു. 46-ാം ബൂത്ത് പ്രസിഡന്റ് പി.സന്ദീപ് അധ്യക്ഷനായി.
സിജി ആന്റ് എസി കേരള ട്രെയിനര്‍ എന്‍. സദാശിവന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു. ബിജെപി സംസ്ഥാന സമിതി അംഗം എ.വേലായുധന്‍, വാര്‍ഡ് മെമ്പര്‍ കെ.ശോഭന, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് സുകുമാരന്‍ കാ ലിക്കടവ്, ജില്ലാ കമ്മറ്റി അംഗം എം.ശങ്കരന്‍ നമ്പൂതിരി, കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി ബിജി ബാബു, സെക്രട്ടറി പി.മനോജ് കുമാര്‍, പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി വി.രതീഷ്, വാഴക്കോട് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ.പി. സുകുമാരന്‍, 47-ാം ബൂത്ത് സെക്രട്ടറി ടി.രവി പാലത്തിങ്കാല്‍ എന്നിവര്‍ സംസാ രിച്ചു. 47-ാം ബൂത്ത് പ്രസിഡന്റ് കെ.ബിജു സ്വാഗതവും 46-ാം ബൂത്ത് സെക്രട്ടറി പി.കെ. റിനേഷ് നന്ദിയും പറഞ്ഞു.
