രാജപുരം: തുടി സാംസ്‌കാരിക വേദി കാസര്‍കോട് എസ് എസ് എല്‍ സി പ്ലസ് ടു വിജയിച്ച മാവിലന്‍, മലവേട്ടുവന്‍ വിഭാഗത്തിലെ മുഴുവന്‍ കുട്ടികളെയും അനുമോദിച്ചു. പൂടംകല്ല് പൈനിക്കര ജോയ്‌സ് ഹോം സ്റ്റേയില്‍ വെച്ച് നടന്ന വിജയോത്സവം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു.
തുടി ചെയര്‍മാന്‍ കമലാക്ഷന്‍ കക്കോല്‍ അധ്യക്ഷം വഹിച്ചു. കള്ളാര്‍ ഗ്രാമപ്പഞ്ചായത്തംഗം സി.രേഖ, എസ്.ടി പ്രമോട്ടര്‍ കെ ദിനേഷ് എന്നിവര്‍ സംസാരിച്ചു. ഉദുമ ഗവ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ബിജു കരിയര്‍ കൗണ്‍സിലിംഗ് ക്ലാസ് നടത്തി. കണ്‍വീനര്‍ ഡോ. യു ബാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ മോഹനന്‍ കോട്ടപ്പാറ നന്ദിയും പറഞ്ഞു
