കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫുട്‌ബോള്‍ പ്രവചന മത്സരം:  പി.ടി.എ. പ്രസിഡന്റ് ഇ.വി.ജയകൃഷ്ണന്‍   ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫുട്‌ബോള്‍ പ്രവചന മത്സരം തുടങ്ങി. കുട്ടികള്‍ക്ക് 17 വരെ സമ്മാനപ്പെട്ടിയില്‍ എഴുതിയിടാം. സെമിഫൈനലില്‍ ഏറ്റുമട്ടുന്ന ടീമുകള്‍, ഫൈനലിലെത്തുന്ന ടീമുകള്‍, ജേതാക്കള്‍ ഇങ്ങനെയാണ് ചോദ്യങ്ങള്‍. പി.ടി.എ. പ്രസിഡന്റ് ഇ.വി.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.എന്‍.വേണുനാഥന്‍ അധ്യക്ഷനായി. പ്രഥമധ്യാപിക പി.സുമ, ഉപപ്രഥമാധ്യപിക കെ.വി.സുജാത, സ്റ്റാഫ് സെക്രട്ടറി കെ.വി.രാജേഷ്, കായിക അധ്യാപകന്‍ വി.മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. സമ്മാനക്കൂപ്പണ്‍ നിക്ഷേപിക്കുന്ന പെട്ടിയുടെ അടുത്തായി ലോകകപ്പ് മാതൃകയുമൊരുക്കിയിട്ടുണ്ട്.

 

error: Content is protected !!