കാഞ്ഞങ്ങാട്: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തേജസ്വിനി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സിന് കീഴിലുള്ള വിദ്യാലയങ്ങളില്‍നിന്ന് പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. 2025-26 അധ്യയന വര്‍ഷത്തില്‍ അതത് സ്‌കൂളുകളില്‍നിന്ന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി ഒന്നാമതെത്തിയ 23 പ്രതിഭകളെയാണ് ആദരിച്ചത്. കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ നടന്ന അനുമോദനച്ചടങ്ങ് കാസര്‍കോട് സി.പി.സി.ആര്‍.ഐ. ഡയറക്ടര്‍ ഡോ. കെ. ബാലചന്ദ്ര ഹെബ്ബാര്‍ ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. തേജസ്വിനി സഹോദയ പ്രസിഡന്റ് സി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്രിഗേഡിയര്‍ കെ.എന്‍. പ്രഭാകരന്‍നായര്‍, വൈസ് പ്രസിഡന്റ് എ. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ ടി.കെ. പ്രകാശ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്.എം. പുഷ്പലത നന്ദിയും പറഞ്ഞു. ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനി സിയ പ്രകാശിന്റെ സ്വാഗത നൃത്തത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
