ഓപ്പറേഷന്‍ തൂഫാന്‍: കാസര്‍കോട്ട് വന്‍ ലഹരിവേട്ട: 45 ഗ്രാം എം ഡി എം എ യുമായി ഒരാള്‍ പിടിയില്‍

കാസര്‍കോട് : സംസ്ഥാന വ്യാപകമായി പോലീസ് നടത്തുന്ന തീവ്ര ലഹരിവിരുദ്ധ കാമ്പെയ്‌നായ ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. കസബ വില്ലേജില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 45 ഗ്രാം മാരക ലഹരിമരുന്നായ എം ഡി എം എ യുമായി കസബ സ്വദേശി പോലീസിന്റെ പിടിയിലായി. കസബ എസ്.ഡി റോഡ്, പള്ളം ബൈത്തുല്‍ നൂര്‍ വീട്ടില്‍ അബ്ദുള്‍ നാസിര്‍ (40) ആണ് അറസ്റ്റിലായത്.
കാസര്‍കോട് ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡി ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ നിര്‍ണായക നീക്കം. മയക്കുമരുന്നിന്റെ അളവ് വളരെക്കൂടുതലായതിനാല്‍ കടുത്ത ശിക്ഷ ലഭിക്കാവുന്ന ‘കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി’ വിഭാഗത്തിലാണ് ഈ കേസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ മൗഷമി, പ്രകാശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ നീരജ്, സനൂപ്, നിജിന്‍, അനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഓപ്പറേഷന്‍ തൂഫാന്‍ ജില്ലയില്‍ നടപടികള്‍ ശക്തം
ലഹരിമാഫിയയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയിലൂടെ ജില്ലയില്‍ പോലീസ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ 51 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുകയും 55 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകള്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു. പിടിയിലായ അബ്ദുള്‍ നാസിറിന് അന്തര്‍സംസ്ഥാന ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്നും, ഇത്രയും വലിയ അളവില്‍ മയക്കുമരുന്ന് കാസ എത്തിച്ചതിന് പിന്നില്‍ മറ്റാരൊക്കെയാണെന്നും കണ്ടെത്താന്‍
കാസര്‍കോട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

error: Content is protected !!