നീലേശ്വരം ആകാശപാത സമരം, മാവുങ്കാല്‍ ജംഗ്ഷനിലെ അടി പാതയും യാഥാര്‍ത്ഥ്യമാക്കണം

മാവുങ്കാല്‍: നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ആകാശപാത സമരം, മാവുങ്കാല്‍ ജംഗ്ഷനിലെ കാഞ്ഞങ്ങാട് മാവുങ്കാല്‍ അടി പാത എന്നിവ യാഥാര്‍ത്ഥ്യമാക്കണമെന്ന് കേരള യോഗി സര്‍വ്വീസ് സൊസൈറ്റി 26ാം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. മാവുങ്കാല്‍ വ്യാപാര ഭവനില്‍ നടന്ന സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുജാത ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. സമുദായ ജനപ്രതിനിധികളായ അഴീക്കോട് പഞ്ചായത്ത് പ്രതിനിധി പി.വി.ഗണേശ് ബാബു, പിലിക്കോട് പഞ്ചായത്ത് പ്രതിനിധി സി.എം. കുമാരന്‍, നീലേശ്വരം നഗരസഭ പ്രതിനിധി പി.എം. സന്ധ്യ, കാഞ്ഞങ്ങാട് നഗരസഭ കെ.എം. മിനിമോള്‍, അജാനൂര്‍ പഞ്ചായത്ത് അര്‍ജ്ജുന്‍ യോഗി എന്നിവരെ സംസ്ഥാന രക്ഷാധികാരി പി.വി.ബാലചന്ദ്രന്‍ ഗുരുക്കള്‍ ആദരിച്ചു. വിനീഷ് സുകുമാരന്‍, പി.എം. വേണുഗുരുക്കള്‍, പി.എം.രാജന്‍, അഡ്വ. ടി.കെ.സുധാകരന്‍, പി.ദാമോധരപണിക്കര്‍, എം.എം. ജനാര്‍ദ്ദനന്‍, വി എം ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എം.എം. ജനാര്‍ദ്ദനന്‍ സ്വാഗതവും ജേ. സെക്രട്ടറി പി.വൈ. കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!