കാഞ്ഞങ്ങാട്: മാന്‍ കൈന്‍ഡ് ലിറ്റ റേച്ചര്‍ പ്രസിദ്ധീകരിക്കുന്ന പ്രകാശന് മടിക്കൈയുടെ നോവല്‍ നൂഞ്ഞിയാറിലെ മനുഷ്യപാഠാവലി നോവല്‍ 12ന് വൈകീട്ട് 3.30ന് പുതിയകോട്ട ഹോസ്ദുര്‍ഗ് സഹകരണ ബാങ്ക് ഹാളില്‍ നടക്കു മെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത എഴുത്തുകാരന് ബെനാമിന് പുസ്തകം പ്രകാശനം നിരൂപകന് കെ.വി സജയിക്ക് നല്കി പ്രകാശനം ചെയ്യും. ഡോ. വി.റീജ പുസ്തക പരിചയം നടത്തും. പ്രിയേഷ് കെ മേനോന് സ്വാഗതം പറയും. സായൂജ് ബാലു ശ്ശേരി, സചീന്ദ്രന്‍ കാറഡുക്ക എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സി.പി. ശുഭ, വി.വി പ്രഭാകരന്, ഡോ.പി കൃഷ്ണദാസ്, രാ ജേഷ് കരിപ്പാല്‍, ദിവാകരന് വിഷ്ണുമംഗലം, ഡോ.കെ.പി ഷീജ, എം.കെ ഗോപകുമാര്‍, പ്രദീപന് കോതോളി എന്നിവര്‍ സംസാരിക്കും. നുഞ്ഞിയാര് ദേശ ത്തെ ചരിത്രവും രാഷ്ട്രീയവും ജീവിതവും പ്രതിപാദിക്കുന്ന ബൃഹത്തായ നോവലാണ് പ്രകാശന് മടി ക്കൈ രചിച്ചിരിക്കുന്നത്. നൂഞ്ഞാറി ലെയും പരിസരപ്രദേശങ്ങളി ലെയും വ്യക്തി ജീവിതങ്ങ ളെയും രാഷ്ട്രീയ സംഭവ വികാസങ്ങ ളെയും പോര്‍ച്ചു ഗീസുകാരുടെയും കടന്ന് കയറ്റമാണ് നോവല്‍ വിഷയം. 81 അധ്യയങ്ങളിലായി 550ല്‍ പരം പേജുകളായി വ്യാപിച്ചിരിക്കുന്ന നോവലാണിത്. വാര്‍ത്ത സമ്മേളനത്തില്‍ നോവലിസ്റ്റ് പ്രകാശന് മടി ക്കൈ, പി ഷിജു, എം മുകേഷ് എന്നിവര്‍ സംബന്ധിച്ചു.
