പുല്ലൂര്‍: 2026 -27 വര്‍ഷത്തെ ബേക്കല്‍ ഉപജില്ല വിദ്യാരംഗം സര്‍ഗോത്സവം പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ നടന്നു. ജില്ലാ പോലീസ് മേധാവി നിധിന്‍രാജ് ഐ.പി.എസ് സര്‍ഗോത്സവം ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടര്‍ സി. കെ.സബിത അധ്യക്ഷത വഹിച്ചു. പ്രശസ്ത നിരൂപകന്‍ ഇ. പി. രാജഗോപാലന്‍, യുവ കഥാകൃത്ത് കെ. എന്‍. പ്രശാന്ത് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ചടങ്ങില്‍ വെച്ച് നിരൂപകന്‍ ഇ. പി.രാജഗോപാലന്‍ മാസ്റ്ററെ ബേക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ടി. കെ.മുഹമ്മദലി ഉപഹാരം നല്‍കി ആദരിച്ചു. യുവ കഥാകൃത്ത് കെ.എന്‍. പ്രശാന്തിനെ ജില്ലാ പോലീസ് മേധാവി പി.നിധിന്‍രാജ് ഐ.പി.എസ് ആദരിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം. കെ.ബാബുരാജ്,വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. വി.മിനി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാരായണന്‍ മാടിക്കാല്‍, ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ പി.എം.മുഹമ്മദലി, വിദ്യാരംഗം ജില്ലാ പ്രതിനിധി സി.പ്രീത,വാര്‍ഡ് മെമ്പര്‍മാരായ വി.കെ. നളിനി, എ. കൃഷ്ണന്‍, എ. സന്തോഷ് കുമാര്‍, കെ.ബിന്ദു,രേഖ, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് പി.ബാലകൃഷ്ണന്‍,എസ്.എം.സി ചെയര്‍മാന്‍ എ.ഷാജി. സീനിയര്‍ അസിസ്റ്റന്റ് പി.വി. ശൈലജ,മദര്‍ പി. ടി എ പ്രസിഡണ്ട് ദിവ്യ പ്രമോദ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനധ്യാപിക എം.വി. ജയ സ്വാഗതവും വിദ്യാരംഗം ഉപജില്ല കണ്‍വീനര്‍ എന്‍. എം രമാദേവി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന അധ്യാപക ശില്പശാലയില്‍ ഓടക്കുഴല്‍ അവാര്‍ഡ് ജേതാവും സാഹിത്യ നിരൂപകനും നാടകകൃത്തുമായ ഇ.പി. രാജഗോപാലന്‍ പ്രഭാഷണം നടത്തി. ബേക്കല്‍ ഉപജില്ലയിലെ 62 വിദ്യാലയങ്ങളില്‍ നിന്ന് എല്‍. പി, യു. പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി 700 ഓളം വിദ്യാര്‍ത്ഥികള്‍ സര്‍ഗോത്സവത്തില്‍ പങ്കെടുത്തു. കഥ, കവിത, കാവ്യാലാപനം, ചിത്രം വര,അഭിനയം, നാടന്‍പാട്ട്, പുസ്തകാസ്വാദനം എന്നിങ്ങനെ 7 മേഖലകളില്‍ 20 വേദികളിലായാണ് സര്‍ഗോത്സവം അരങ്ങേറിയത്. സര്‍ഗോത്സവത്തോടനുബന്ധിച്ച് അധ്യാപകര്‍ക്കായി നടത്തിയ ശില്പശാലയില്‍ അനീഷ് വെങ്ങാട്ട്, ജിതേഷ് കമ്പല്ലൂര്‍, വിജിദാസ്‌കിനാത്തില്‍,വിജേഷ്‌കാരി, രവി വാണിയംപാറ, വിനോദ് അമ്പലത്തറ, ഒ. പി.ചന്ദ്രന്‍, ദീപ പി.എം, പത്മനാഭന്‍ ബ്ലാത്തൂര്‍,സത്യനാരായണ ശര്‍മ,സാജന്‍ ബിരിക്കുളം, വിനോദ് ആലന്തട്ട, എ.ശ്രീകുമാര്‍ ശേഖര ഷട്ടി, ദിവാകര ബള്ളാല്‍ തുടങ്ങി കലാ,സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ശില്പശാല നയിച്ചു.
