‘ശബ്ദമാന്ത്രികന്റെ അരികിലൂടെ ‘

സന്തോഷ് ഒഴിഞ്ഞ വളപ്പ്

 

ശബ്ദം എത്ര മനോഹരമായ വാക്ക്, എന്ന് തോന്നിപ്പോകും കരിവെള്ളൂര്‍ രാജന്‍ എന്ന അനൗണ്‍സറുടെ അരികിലെത്തിയാല്‍ വെറും വിളിച്ചു പറയലല്ല അനൗണ്‍സ്‌മെന്റ് എന്നും അത് ഹൃദയത്തില്‍ ‘വര്‍ണ്ണങ്ങള്‍ വാരിവിതറേണ്ട കലയെന്നും ബോധ്യപ്പെടുത്തി നാല് പതിറ്റാണ്ടിനിപ്പുറവും ഒരാള്‍ ശബ്ദമാന്ത്രികനായി മൈക്ക് അനൗണ്‍സ്‌മെന്റില്‍ തുടരുകയാണ്. ശബ്ദമാധുര്യത്തിന്റെ താളാത്മകതയ്ക്ക് ഹൃദയ കീര്‍ത്തനങ്ങളുടെ ഭാഷയില്‍ പുരാവൃത്തങ്ങളും ഉപമകളും ഐതീഹ്യ പൊലിമയും ചാര്‍ത്തി ജനഹൃദയങ്ങളെ കീഴടക്കുകയാണ് നമ്മുടെ കരിവെള്ളൂര്‍ രാജേട്ടന്‍ എന്ന ‘ കലാകാരന്‍ തെയ്യം കെട്ട് ഉണ്ടെന്ന കേവലമായ അറിയിപ്പില്‍ ഒതുങ്ങിയ സാധാരണ മൈക്ക് അറിയിപ്പില്‍ നിന്ന് ജനക്കൂട്ടങ്ങളെ തെയ്യത്തിന്റെ സംഭവബഹുലമായ ചരിത്ര വിവരണത്തിലൂടെ മനോഹര ശബ്ദവിന്യാസങ്ങളുടെ ആരോഹണ അവരോഹണമായ ‘ശബ്ദാനുഭവങ്ങളിലൂടെ കേള്‍വിക്കാരുടെ സിരകളില്‍ ഉല്‍സവംനിറയ്ക്കുന്ന ‘അറിയിപ്പായി വിളിച്ചു പറയല്‍ ഒരു അസാധാരണ അനുഭവമാക്കി വാക്കുകളെ അനന്തകോടി നക്ഷത്ര പ്രഭാപൂരമാക്കി മാറ്റുന്ന ശബ്ദമാന്ത്രികതയുടെ ചുരുക്ക പേരാണ് കരിവെള്ളൂര്‍ രാജന്‍ എന്ന നമ്മുടെ പ്രിയപ്പെട്ട നാട്ടുടെ രാജേട്ടന്‍ . ഇന്ന് ഇദ്ദേഹത്തിന്റെ മാന്ത്രിക അനൗണ്‍സ്‌മെന്റുകള്‍ കരിവെള്ളൂരും ഉത്തര കേരളവും കടലുകടന്ന് വിദേശമലയാളി കൂട്ടായ്മകളില്‍ വരെ നിത്യസാന്നിദ്ധ്യമായി മാറി. എത്ര ധന്യമാണിവിടം തെയ്യം കലകളിലൂടെ, രാഷ്ട്രീയ അറിയിപ്പുകളിലൂടെ ” കലാസാംസ്‌കാരിക ചരിത്ര വിവരണത്തിലൂടെ ശ്രവണസുന്ദരകാവ്യമായ വിളിച്ചു പറയിലൂടെ കേള്‍വിക്കാരന്റെ അനുഭൂതി കളെ ഇളക്കിമറിക്കുകയാണ് ഈ ഗ്രാമീണനായ ശബ്ദമാന്ത്രികം ഏത് ആഘോഷവും പൂര പറമ്പു പോലെ ജനസാഗരമാകാന്‍, ഏത് രാഷ്ട്രീയ സമ്മേളനവും ഇളകി മറിഞ്ഞ് അലകടലാകാന്‍ ഒരേയൊരാളുടെ ശബ്ദ സൗകുമാര്യാമാത്രം മതി. അമ്മയില്‍ നിന്ന് കിട്ടിയ പദസമ്പത്തും പരന്ന വായനയും രാജേട്ടന് ലോകസാഹിത്യം വരെ പ്രിയതര അനുഭവം പലേരി കൊവ്വലിലെ ഏ.വി. സ്മാരക വായനശാലയിലെ ഏറ്റവും മികച്ച പുസ്തക വായനക്കാരിക്കുള്ള അംഗീകാരം. പല തവണ ആറ്റാച്ചേരി പാര്‍വ്വതി അമ്മ ഏറ്റുവാങ്ങി മലയാളത്തിന്റെ വലിയ എഴുത്തുകാരായ സി.വി. ബാലകൃഷ്ണന്‍,കുരിപ്പുഴ ശ്രീകുമാര്‍, ടി.എന്‍. പ്രകാശ് എന്നിവരില്‍ നിന്ന് പള്ളി നേര്‍ച്ച പള്ളിപ്പെരുന്നാള്‍, കുടുംബ സംഗമം, ക്ലബ് വാര്‍ഷികം, തിരഞ്ഞെടുപ്പ് കാലം, എന്ന് വേണ്ട ആരോ ആഘോഷങ്ങളും മനോഹരവും ജനപ്രളയവുമാകുമ്പോള്‍ മുഴങ്ങുന്ന പൗരുഷത്തിന്റെ ഘനഗംഭീര ശബ്ദം കരിവെള്ളൂര്‍ രാജന്‍ എന്ന ശബ്ദ വിസ്മയമായ അസാധാരണ കലാകാരന്റെതാണ്. മസ്‌ക്കറ്റ്, കാനഡ, ബഹറിന്‍ , സൗദി, ആസ്‌ത്രേലിയ, മലേഷ്യ, ശ്രീലങ്ക തുടങ്ങി പതിനേഴോളും രാജ്യങ്ങളില്‍ പ്രവാസി കൂട്ടായ്മകളില്‍ ഉയരുന്ന ‘അറിയിപ്പുകളുടെ ആരവങ്ങളില്‍ ഒരാള്‍ മാത്രം കരിവെള്ളൂരിന്റെ സ്വന്തം രാജേട്ടന്‍ – ഒരു കാലത്ത് ഈശബ്ദം പ്രചാരം നേടുന്ന വേളയില്‍ സ്റ്റുഡിയോയില്‍ വന്ന് ഒരാള്‍ ‘നിങ്ക അനൗണ്‍സ്‌മെന്റ്’ വേണമെന്ന് ‘ഒരു തമിഴ് നാട്ടുകാരന്‍ – പറഞ്ഞത്രെ വാഹനങ്ങളില്‍ അമ്മിക്കല്ലും കടച്ചക്കല്ലും വില്‍ക്കുന്ന ഒരു തമിഴ് വ്യാപാരിയായിരുന്നു. അത്. ഇങ്ങനെ രാജേട്ടനെ തേടി വരുന്ന എത്രയെത്ര ജീവിതമുഹൂര്‍ത്തങ്ങള്‍ സ്വരകേരള പുരസ്‌കാരം മാവുങ്കാല്‍ ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠാ പൂര്‍ണ്ണ കുംഭ ആദരം, റേഡിയോ ജയ് ഹോ പുരസ്‌കാരം, തുടങ്ങി നൂറുകണക്കിന് ക്ഷേത്രങ്ങളിലെ ഉപഹാരങ്ങള്‍, ക്ലബ്ബുകളിലെ ആദരങ്ങള്‍, ട്രോഫി കളാല്‍ ഇപ്പോള്‍ കരിവെള്ളൂര്‍ പലേരി കൊവ്വലിലെ വീട് മുറികള്‍ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്.ഈ വീടിന്റെ മുകള്‍നിലയില്‍ റിക്കോര്‍ഡിങ്ങ് സ്റ്റുഡിയോയാണ് അനൗണ്‍സിങ്ങ് മേഖലയില്‍ കുടുംബത്തില്‍ നിന്ന് മകന്‍ രശാന്ത് രാജ് മികച്ച അനൗണ്‍സറാണ് സൗണ്ട് എന്‍ജിനീയര്‍ ഇദ്ദേഹമാണ്. രണ്ടാമത്തെ മകന്‍ ശരത് രാജ് (സൈനികന്‍).ഭാര്യ ദിനേശ് ബീഡി തൊഴിലാളി ആയിരുന്ന ശാന്ത. കക്കാട്ട് രാജേട്ടന് രണ്ട് സഹോദരിമാരുണ്ട് സതിയും ലതയും. കരിവെള്ളൂര്‍ – സാധു ബീഡി തൊഴിലാളിയായാണ് ഈ അനുഗ്രഹിത ശബ്ദമാന്ത്രികന്റെ ജീവിതയാത്രയുടെ തുടക്കം. സ്‌കൂള്‍ പഠനം കരിവെള്ളൂര്‍ മണക്കാട്ട് കോട്ടുമ്പറമ്പത്ത് എയുപി.എസ്. ബീഡി കമ്പനിയിലെ പത്രവായനയാണ് ലോകമറിയുന്ന
അനൗണ്‍സറായി മാറാന്‍ ഈ കലാകാര വഴി വഴി വിളക്കായത്

 

 

error: Content is protected !!