ഓട്ടോറിക്ഷ ഡ്രൈവര്‍ കെ.ഉഷക്ക് ഭാരത് ഓണേര്‍സ് ദേശീയ അവാര്‍ഡ് സമ്മാനിച്ചു; കോളോത്ത് നടന്ന ചടങ്ങില്‍ രാജ്യസഭ എം. പി. സി.സദാനന്ദന്‍ മാസ്റ്റര്‍ അവാര്‍ഡ് കൈമാറി

കാഞ്ഞങ്ങാട്: ഭാരത സര്‍ക്കാര്‍ ദേശീയ നീതി അയോഗിന്റെ കീഴിലുള്ള സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ഈ വര്‍ഷത്തെ ഭാരതത്തിലെ ഏറ്റവും നല്ല വനിത ഓട്ടോ ഡ്രൈവര്‍ക്കുള്ള ഭാരത് ഓണേര്‍സ് ദേശീയ അവാര്‍ഡ് രാജ്യ സഭ എം. പി. സി.സദാനന്ദന്‍ മാസ്റ്റര്‍ കെ.ഉഷ നല്‍കി ആദരിച്ചു. തിരുവനന്തപുരത്ത് നടന്ന അവാര്‍ഡ് ദാനം ചടങ്ങില്‍ ആരോഗ്യ പ്രശ്‌നത്താല്‍ ഉഷക്ക് സംബന്ധിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സംഘാടകരായ ബന്ധപ്പെട്ടവര്‍ കോളോത്ത് നടന്ന പരിപാടിയില്‍ വെച്ച് എംപി സി.സദാനന്ദന്‍ മാസ്റ്റര്‍ ഉപഹാരം കൈമാറിയത്. ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപികയായ ഉഷ കഴിഞ്ഞ 20 വര്‍ഷമായി ഓട്ടോറിക്ഷ ഡ്രൈവറാണ്. അജാനൂര്‍ കൊളവയല്‍ സ്വദേശിനിയാണ്.

 

error: Content is protected !!