പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന് ഔപചാരികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ സമീറ അബ്ബാസ് നിര്‍വഹിച്ചു. സ്‌കൂള്‍ കോമ്പൗണ്ടിന് വെളിയിലുള്ള സ്‌നേഹാരാമത്തില്‍ മാവിന്‍തൈ നട്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സ്‌കൂളിന് വെളിയില്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് കഴിഞ്ഞ മൂന്നു വര്‍ഷമായി സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം, ജെ ആര്‍ സി, സീഡ് ക്ലബ് ഇവരുടെ നേതൃത്വത്തില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു വരുന്നു രാവിലെ സ്‌കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ എടുത്തു ഹെഡ്മാസ്റ്റര്‍ കെ വി സുരേഷ് പരിസ്ഥിതി ദിന സന്ദേശം നല്‍കി സ്‌കൂള്‍ കുട്ടികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ വി.ഷൈന, യാമിനി വി വി, കുഞ്ഞിരാമന്‍ എ വി, ജിതിന്‍ ടി ജോയ്, രജില കെ, രജനി, കെ കെ സുഹൈല ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി വി.എം.മഹേഷ് നന്ദി പറഞ്ഞു
