കാഞ്ഞങ്ങാട്: പാല ബ്രില്യന്‍സ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി നിലയില്‍ കണ്ടെത്തി. പൂച്ചക്കാട് കിഴക്കേകര പൊക്കണംമൂലയിലെ കാദംബരി വീട്ടില്‍ മഹേഷ് കുമാര്‍-
രാധിക ദമ്പതികളുടെ മകള്‍ ഐജ ആര്‍ മഹേഷ് (18) ആണ് മരിച്ചത്. ഈ മാസം 2 ന് ഉച്ചക്കാണ് പാല ചേര്‍പ്പുങ്കല്‍ കുറുമുണ്ടയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചു.
ചികില്‍സക്കിടെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. നീറ്റ് പരീക്ഷ എഴുതിയത് റദ്ദ്‌ചെയ്തതില്‍ മനോവിഷമം ആണ് മരണ കാരണമെന്ന് പറയപ്പെടുന്നു. മൃതദേഹം ഇന്ന് രാവിലെ നാട്ടില്‍ എത്തിച്ചു.
