കാഞ്ഞങ്ങാട് : അതിയാമ്പൂര് ചിരക്കര വളപ്പ് മക്കാക്കോടന്‍ തറവാട് അംഗങ്ങളുടെ സ്‌നേഹ സംഗമം നടന്നു. കുടുംബസ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പുരാതനവും പുതുമയും പരസ്പരം പകര്‍ന്നുനല്‍കി മാതൃകാപരമായി നടന്ന സംഗമത്തില്‍ നാട്ടിലേയും വിദേശത്തേയും നിരവധി കുടുംബാംഗങ്ങള്‍ പങ്കെടുത്തു. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, സാമൂഹ്യ സംസ്‌കാരിക പ്രവര്‍ത്തകര്‍, സിനിമാതാരങ്ങള്‍, വ്യാപാരികള്‍, വനിതാ സംരംഭകര്‍ കുടുംബിനികള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ സംഗമം ഒരു സര്‍വ്വ മേഖല സംഗമമായി മാറി. മേലാങ്കോട് ലയണ്‍സ് ഹാളില്‍ നാലു വയസ്സുള്ള കുട്ടികള്‍ മുതല്‍ 7 8 വയസ്സുള്ള അമ്മമാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു. കുടുംബത്തിന്റെ വിളക്കായിരുന്ന അന്തരിച്ച കുടുംബാംഗങ്ങള്‍ക്ക് എനിക്ക് അനുശോചനം രേഖപ്പെടുത്തിയാണ് സംഗമം തുടങ്ങിയത്. അതോടൊപ്പം മുതിര്‍ന്ന അംഗങ്ങളായ ജാനകി, ഓമന, ലത, ബാലാമണി, കാര്‍ത്യായനി എന്നിവരെയും കുടുംബ സംഗമം എന്ന ആശയം മുന്നോട്ട് വെച്ച എം ഗംഗാധരനെയും കുടുംബാംഗവും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം രാഘവന്‍ , കുടുംബത്തിനു വേണ്ടി ഉപഹാരം നല്‍കി ആദരിച്ചു. എന്‍ അജയന്‍, എം. ഹരീഷ് ബാബു, എം പ്രമോദ്, പ്രകാശന്‍ നോര്‍ത്ത്, എം ശശി തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വിവിധ കലാപരിപാടികളും
കായിക മത്സരങ്ങളും നടന്നു
