മടിക്കൈ:സംസ്ഥാന ഇന്റര്‍ ഐ ടി ഐ യൂണിയന് കലോത്സവം ജൂണ്‍ 25, 26, 27 ബങ്കളം കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. സംഘാടക രൂപീകരണ യോഗം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അഡ്വ.ഗോവിന്ദന് പള്ളിക്കാപ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശന് അധ്യക്ഷനായി. ജില്ല പഞ്ചായത്തംഗം കെ സബീഷ്, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജന്, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ജ്യോതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗോവിന്ദന്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പറക്കോല്‍ രാജന്, സി പ്രഭാകരന്, എം രാജന്, ബങ്കളം കുഞ്ഞികൃഷ്ണന്, പ്രൊഫ. കെ പി ജയരാജന്, വിവിധ ഐ ടി ഐ പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ സംസാരിച്ചു.ഇന്റര്‍ ഐ ടി ചെയര്മാന് അഭിചന്ദ് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: അഡ്വ.ഗോവിന്ദന് പള്ളിക്കാപ്പില്‍ എം എല്‍ എ (ചെയര്മാന്), വി പ്രകാശന് (വര്‍ക്കിങ്ങ് ചെയര്മാന്), പി അഭിചന്ദ് (ജനറല്‍ കണ്‍വീനര്‍), കെ അനുരാഗ് (കണ്‍വീനര്‍).
