ആള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ. പി. എ )കാസര്‍കോട് ജില്ലാ കമ്മിറ്റി ലോക പരിസ്ഥിതി ദിനാഘോഷത്തിന് മുന്നോടിയായി വൃക്ഷത്തൈ വിതരണം സംഘടിപ്പിച്ചു; സാഹിത്യകാരനും കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ സുകുമാരന്‍പെരിയച്ചൂര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് :ആ ള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ക്ക് മുന്നോടിയായി സ്‌കൂളുകളില്‍ വൃക്ഷത്തൈ വിതരണം സംഘടിപ്പിച്ചു. മുച്ചിലോട്ട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നടന്ന വൃക്ഷത്തൈ വിതരണ ഉദ്ഘാടനം സാഹിത്യകാരനും കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ സുകുമാരന്‍ പെരിയച്ചൂര്‍ നിര്‍വ്വഹിച്ചു. സുകുമാരന്‍ മാസ്റ്റര്‍ കുട്ടികളുമായി സംവദിച്ച് പരിസ്ഥിതി ദിന സന്ദേശവും നല്‍കി.എ. കെ. പി. എ ജില്ലാ പ്രസിഡന്റ് ടി.വി. സുഗുണന്‍ അധ്യക്ഷനായി. വി. സുമംഗല ടീച്ചര്‍ ആമുഖഭാഷണം നടത്തി. എ.കെ. പി. എ സംസ്ഥാന വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് പാലക്കുന്ന് മുഖ്യാതിഥിയായി. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് ഫവാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇ. രഞ്ജിത്ത് കുമാര്‍, കാഞ്ഞങ്ങാട് മേഖലാ പ്രസിഡന്റ് പ്രവീണ്‍കുമാര്‍ യു.കെ, കാഞ്ഞങ്ങാട് നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റ് സി. കൃപേഷ്, കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് ജോയിന്റ് സെക്രട്ടറി അനീഷ സുരേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍ . കെ. പ്രജിത്ത് സ്വാഗതവും ജില്ലാ പി.ആര്‍. ഒ രാജീവന്‍ രാജപുരം നന്ദിയും പറഞ്ഞു. ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ സ്‌കൂളുകളിലും വീടുകളിലും പരിസരപ്രദേശങ്ങളിലും നട്ടുപിടിപ്പിക്കുന്നതിനായി 80 ഓളം വിവിധ തരത്തിലുള്ള വൃക്ഷ തൈകളുടെ വിതരണവും നടന്നു.

 

 

error: Content is protected !!