സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ബിന്ദുവിന് യാത്രയയപ്പ് നല്‍കി; ജില്ല ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും ഡി എം ഒ ഡോ.എ.ഇന്ദു നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മടിക്കൈ ഗവ ആയുര്‍വ്വേദ ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ ബിന്ദുവിന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. കാഞ്ഞങ്ങാട് ഒറിക്‌സ് വില്ലേജില്‍ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.ഇന്ദു ഉദ്ഘാടനം ചെയ്തു,ഡോ:കെ ബിന്ദുവിന് ഉപഹാര സമര്‍പ്പണവും നടത്തി.ഡോ.കെ.ആര്‍. രഞ്ജിത്ത്.അദ്ധ്യക്ഷനായി. സി.എം.ഒ ഡോ.ബിന്ദു.കെ സ്വാഗതം പറഞ്ഞു. ഡോക്ടര്‍മാരായ വി.രാജീവന്‍,ബി.ലീന, ആര്‍.അഞ്ജു,എം.വി.സന്ധ്യ,സി.ഉഷ,കെ.പ്രിയ, കെ.പ്രേംരാജ്,വി.ജിജി, കെ.ദീപ്തി,കെ. ജിഷ, ജി.അരുണ്‍,എസ്.എല്‍.ശ്രീജ, തുടങ്ങിയവര്‍ സംസാരിച്ചു.
ഡോ: ബിന്ദു മറുപടി പ്രസംഗം നടത്തി.ഡോ. ഇ.ഭാഗ്യശ്രീ നന്ദി പ്രകാശിപ്പിച്ചു.
എറണാകുളം തേവര സ്വദേശിയായ ഡോ.ബിന്ദു കാഞ്ഞങ്ങാട് ഇക്ബാല്‍ ഇംക്ഷ്‌ന് സമീപം പ്രവര്‍ത്തിക്കുന്ന അമൃതം ഫാര്‍മസി ഉടമ ഡോ: കെ.പ്രേമചന്ദ്രന്റെ ഭാര്യയാണ്.
അശ്വിന്‍ ചന്ദ്രന്‍
എം ബി ബി എസ്
പി ജി (ഓര്‍ത്തോ)
ഗവ മെഡിക്കല്‍ കോളേജ് തിരുവനന്തപുരം
അരുണ്‍ ചന്ദ്രന്‍
ബി എ എം എസ്
എം വി ആര്‍
ആയുര്‍വേദ മെഡിക്കല്‍ കോളേജ്,പറശ്ശിനിക്കടവ് എന്നിവര്‍ മക്കളാണ്.

 

error: Content is protected !!