റീജിയണ്‍ കോണ്‍ഫ്രന്‍സില്‍ വി വേണുഗോപാലനെ ആദരിച്ചു, അവാര്‍ഡുകള്‍ വിതരണം ചെയ്തു

കാഞ്ഞങ്ങാട് : അധ്യാപകനായി വിരമിച്ച ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി വി വേണുഗോപാലനെ റീജിയണല്‍ മീറ്റിങ്ങില്‍ വെച്ച് ആദരിച്ചു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് 318 ഇ റീജിയണ്‍ 17 ന്റെ ഏറ്റവും മികച്ച ക്ലബ്ബിനുള്ള അവാര്‍ഡ് നീലേശ്വര്‍ നോര്‍ത്ത് ലയണ്‍സ് ക്ലബിന് ലഭിച്ചു. റീജിയണിലെ ഏറ്റവും മികച്ച പ്രസിഡന്റായി എ സോമരാജന്‍ നായരെയും മികച്ച സെക്രട്ടറിയായി സി സതീശനെയും മികച്ച ട്രഷററായി ഗംഗാധരനെയും തിരഞ്ഞെടുത്തു മൂവരും നീലേശ്വര്‍ നോര്‍ത്ത് ക്ലബ് ഭാരവാഹികളാണ്. റീജിയണ്‍ ചെയര്‍പേഴ്‌സണ്‍ സുകുമാരന്‍ പൂച്ചക്കാട് അവാര്‍ഡ് വിതരണം ചെയ്തു. ഡിസ്ട്രിക്ട് സെക്രട്ടറി വി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സി കെ ശ്യാമള, എ പ്രഭാകരന്‍ നായര്‍, എച്ച് കെ കൃഷ്ണമൂര്‍ത്തി, എ സോമരാജന്‍ നായര്‍, മനോജ് കുമാര്‍ കരിച്ചേരി, പി ആര്‍ ഉഷ, ദീപക് ജയറാം, സി സതീശന്‍ എന്നിവര്‍ സംസാരിച്ചു.റീജിയണിലെ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച ക്ലബ്ബുകളായി അജാനൂര്‍ കാസര്‍ഗോഡ് വിദ്യാനഗര്‍, കാഞ്ഞങ്ങാട് ടൗണ്‍, നീലേശ്വര്‍ ക്യൂണ്‍, പൊയിനാച്ചി, മുളിയാര്‍ എന്നിവര്‍ക്കും അവാര്‍ഡ് നല്‍കി.സോണ്‍ അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.
സോണ്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സി കെ ശ്യാമള അധ്യക്ഷയായി. റീജിയണ്‍ ചെയര്‍പേഴ്‌സണ്‍ സുകുമാരന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു.

 

error: Content is protected !!