നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടു; ലഭിച്ചത് 99 വോട്ട്

തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനെ തിരഞ്ഞെടുത്തു. 99 വോട്ടുകളാണ് ലഭിച്ചത്. സിപിഐയിലെ മുഹമ്മദ് മൊഹ്‌സിന് 34 വോട്ടുകള്‍ ലഭിച്ചു. ബിജെപി എംഎല്‍എമാര്‍ ഉള്‍പ്പെടെ നാലുപേര്‍ വോട്ട് ചെയ്തില്ല. ഇന്ന് രാവിലെയായിരുന്നു വോട്ടെടുപ്പ്. സ്പീക്കറെ മാറ്റി നിര്‍ത്തി സ്വതന്ത്രര്‍ ഉള്‍പ്പെടെ യുഡിഎഫിന് 101 സീറ്റുള്ളതിനാല്‍ ഷാനിമോള്‍ ഉസ്മാന്‍ വിജയിക്കുമെന്ന് നേരത്തേ ഉറപ്പായിരുന്നു.
അതേസമയം, ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് നിയമസഭയില്‍ തുടങ്ങി. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണന്‍, മുന്‍ എംപി കെ പി ധനപാലന്‍, മുന്‍ മന്ത്രി ടി യു കുരുവിള എന്നിവര്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിക്കും. പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും സഭയിലെത്തി.നാളെയും മറ്റന്നാളും ചര്‍ച്ചയുണ്ടാകും. ചോദ്യോത്തരവേള ഈ ദിവസങ്ങളില്‍ ഒഴിവാക്കി. രണ്ടാഴ്ചയ്ക്ക് ശേഷം 19ന് മുഖ്യമന്ത്രി വി ഡി സതീശന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരിപ്പിക്കും. 22, 23, 24 തീയതികളില്‍ ബഡ്ജറ്റിന്മേലുള്ള ചര്‍ച്ച നടക്കും. പിന്നീട് ഇടവേളയ്ക്ക് ശേഷം 29നാണ് സഭ ചേരുക. 29നും 30നും ധനാഭ്യര്‍ത്ഥനകളിന്മേലുള്ള ചര്‍ച്ചയാണ്. ജൂലായ് ഒന്നിന് ധനവിനിയോഗ ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സഭ പിരിയും.

 

error: Content is protected !!