റാണിപുരം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി റാണിപുരത്ത് വച്ച് പരിസ്ഥിതി ദിനാഘോഷവും അധിനിവേശ സസ്യ നിര്‍മ്മാര്‍ജന പരിപാടിയും നടത്തി. ഓള്‍ കേരള ഓട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി വി സുഗുണന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്പ്രസിഡന്റ് എം പി വിനുലാല്‍ അധ്യക്ഷത വഹിച്ചു . റാണിപുരം വനസംരക്ഷണസമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ മുഖ്യാതിഥിയായി . ജില്ലാ പി.ആര്‍.ഒ രാജീവന്‍ സ്‌നേഹ, മേഖല പ്രസിഡണ്ട് പ്രശാന്ത് മൊണാലിസ , യൂണിറ്റ് സെക്രട്ടറി രമ്യ രാജീവന്‍ , യൂണിറ്റ് ട്രഷറര്‍ അനിതാ സുഗുണന്‍ എന്നിവര്‍ പ്രസംഗിച്ചു.
