പടന്നക്കാട് സ്വദേശിയെ യുവാവ് നീലേശ്വരത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

നീലേശ്വരം: പടന്നക്കാട് സ്വദേശിയായ യുവാവിനെ നീലേശ്വരത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് സി എച്ച് ഹൗസില്‍ അബ്ദുള്‍ റഷീദിനെ(31) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നീലേശ്വരം ഒമേഗ ലോഡ്ജിലെ ഇന്നലെ രാത്രി 7.45 മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ രണ്ടു ദിവസമായി യുവാവ് ഇവിടെ താമസിച്ചു വരികയായിരുന്നുവത്രെ. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

 

error: Content is protected !!