കാഞ്ഞങ്ങാട്: കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനത്തോടെ ഉത്സവാന്തരീക്ഷത്തില്‍ ആഘോഷമായി മുച്ചിലോട്ട് ഗവ. എല്‍ .പി സ്കൂള്‍ പ്രവേശനോത്സവം വിവിധ ചടങ്ങുകളോടെ നടന്നു. പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ്സുവരെ 37 കുട്ടികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയത്.
അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരന് ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് മുഹമ്മദ് പവാസ് അധ്യക്ഷത വഹിച്ചു.
പ്രവാസി എഞ്ചിനീയര്‍ കെ. രാമചന്ദ്രന് മാവുങ്കാല്‍, എസ്.എം സി ചെയര്മാന് രാജീവന് മണലില്‍, വികസന സമിതി അംഗം പി.വി. ബാലകൃഷ്ണന്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ചെയര്മാന് വിജയന് ചെരിച്ചില്‍, മദര്‍ പി.ടി .എ പ്രസിഡന്റ് വിദ്യാ ‘രാജേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ബിജുമണലില്, ശാന്തികലാമന്ദിരം പ്രസിഡന്റ് വി. നാരായണന്, രണ താര ചെരിച്ചില്‍ അംഗം ഗോകുല്‍ ചെരിച്ചില്‍, റൈഡേഴ്സ് കിഴക്കും കര അംഗം സി ബിനീഷ് , ഡി.വൈ.എഫ്. ഐ മേഖല പ്രസിഡന്റ് സുഭാഷ് കിഴക്കുംകര, മുച്ചിലോട്ട് സാംസാരിക വേദി അംഗം രാജേഷ് കുമാര്‍, ബി.ആര്.എസ്. കെ. പ്രതിനിധി എം. സുമേഷ് എന്നിവര്‍ സംസാരിച്ചു.
പ്രവേശനോത്സവം സംഘാടകസമിതി ചെയര്മാന് കെ.വിശ്വനാഥന് സ്വാഗതവും, എച്ച് എം ഇന്‍ചാര്‍ജ് വി. സുമംഗല നന്ദിയും പറഞ്ഞു.
വിവിധ സന്നദ്ധ സംഘടനകളും , ക്ലബ്ബ് പ്രതിനിധികളും കുട്ടികള്‍ക്ക് വിവിധ പഠനോപകരണങ്ങള്‍ നല്കി.
അധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി ആളുകള്‍ പ്രവേശനോത്സവത്തില്‍ പങ്കാളികളായി.
