സിപിഐ ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കിയ നടപടി കേന്ദ്ര സര്‍ക്കാര്‍ എതിര്‍ ശബ്ദങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നു: അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

കാഞ്ഞങ്ങാട്: തങ്ങള്‍ക്കെതിരായ ശബ്ദങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഭയക്കുന്നുവെന്ന് സി പി ഐ ദേശീയ കൗണ്‍സിലംഗം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ പറഞ്ഞു. ബദ്‌ലാവ് സരൂരി ഹേ(മാറ്റം അനിവാര്യമാണ്) എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ സെപ്തംബര്‍ ഒന്നിന് ഡല്‍ഹിയില്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിനായി ബുക്ക് ചെയ്ത സെപ്ഷ്യല്‍ ട്രെയിന്‍ റദ്ദാക്കിയ നടപടിക്കെതിരെ സംഘടിപ്പിച്ച കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ക്കിഷ്ടപ്പെടാത്ത ഏതൊരു അഭിപ്രായത്തെയും ബിജെപി എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് ട്രെയിന്‍ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് വലിയ സ്ഥാനമാണുള്ളത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെയോ സമരങ്ങളെയോ ഉള്‍ക്കൊള്ളാനാവാതെ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങളെ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികള്‍ ജനാധിപത്യ സംവിധാനത്തില്‍ ഒട്ടും യോജിക്കാത്തതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം ഇടപെടുലുകള്‍ കൊണ്ടൊന്നും ഡല്‍ഹിയില്‍നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ആവേശം ഒട്ടും കുറയാന്‍ പോകുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ രാജ്യത്ത് ശക്തമായ ഐക്യം വളര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി സി പി ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ എസ് കുര്യാക്കോസ്, ബങ്കളം കുഞ്ഞികൃഷ്ണന്‍, പി വിജയകുമാര്‍, എം കുമാരന്‍ മുന്‍ എം എല്‍ എ, പി ഭാര്‍ഗവി, മുകേഷ് ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ അസി.സെക്രട്ടറി എം അസിനാര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറിമാരായ എന്‍ ബാലകൃഷ്ണന്‍, എന്‍ പുഷ്പരാജ്, സി വി വിജയരാജ്, ബിജു ഉണ്ണിത്താന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. .ക്യാപ്ഷന്‍-സെപ്ഷ്യല്‍ ട്രെയിന്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സി പി ഐ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് സി പി ഐ ദേശീയ കൗണ്‍സിലംഗം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

 

error: Content is protected !!