ചരിത്രത്തിലാദ്യം; ചെങ്കോട്ടയില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചു, പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിച്ചു. ആദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം ആലപിക്കുന്നത്. വന്ദേമാതരത്തിന് ശേഷമാണ് ദേശീയഗാനമായ ‘ജനഗണമന’ ആലപിച്ചത്. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ചെങ്കോട്ടയില്‍ ആലപിച്ചത്. ചെങ്കോട്ടയ്ക്ക് മുന്നില്‍ പൂക്കള്‍ കൊണ്ട് വന്ദേമാതരം എന്ന് ഹിന്ദിയില്‍ ആലേഖനം ചെയ്തിട്ടുമുണ്ടായിരുന്നു. തുടര്‍ന്ന് ആര്‍മി ബാന്‍ഡും ‘വന്ദേമാതരം’ ആലപിച്ചു. പുഷ്പവൃഷ്ടി നടത്തിയ എം 17 ഒരു ഹെലികോപ്റ്ററുകളില്‍ ഒന്നില്‍ വന്ദേമാതരം എന്ന് എഴുതിയ പതാകയുമുണ്ടായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തിയത്. ശേഷം 21 ആചാരവെടികള്‍ മുഴക്കി. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. രാജ്യം കൈവരിച്ച ഓരോ നേട്ടങ്ങളും പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു. രാജ്യം കൈവരിച്ച ഓരോ നേട്ടങ്ങളും പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു . 2047ഓടെ വികസിത ഭാരതം യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!