ജില്ലയിലെ 13 പോലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

കാഞ്ഞങ്ങാട് : സത്യുത്യര്‍ഹമായ സേവനത്തിന് മുഖ്യ മന്ത്രിയുടെ പോലീസ് മെഡലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് 13 പോലീസുകാര്‍ ഉദ്യോഗസ്ഥര്‍ അര്‍ഹരായി. നിയുക്ത രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാര്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ രതീഷ് കിഴക്കേ കൊഴുവല്‍, കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂം എസ്‌ഐ സി. പ്രകാശന്‍, ചിറ്റാരിക്കാല്‍ അസി. എസ്‌ഐ സുനില്‍ അബ്രഹാം, കാസര്‍കോട് ഡിസിആര്‍ബി എഎസ്‌ഐ എ. സുനില്‍ കുമാര്‍, മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി. സുജാത, കാസര്‍കോട് ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പിപി ഷിജു, ചന്തേര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പിവി ഷിജു, കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെവി രതീഷ് കുമാര്‍, കാസര്‍കോട് എസ് എസ് ബിയിലെ എസ്‌ഐ സി. മോഹനന്‍, എം സന്തോഷ് കുമാര്‍, കാസര്‍കോട് വിജിലന്‍സ് ആന്‍് ആന്റി കറപ്ഷന്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ പി. നാരായണന്‍, ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗം എസ്‌ഐ പികെ അജിത്ത് എന്നിവര്‍ക്കാണ് 2026-ലെ മു ഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹരായത്. സംസ്ഥാനത്ത് 254 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചത്.

 

error: Content is protected !!