കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍
പൂര്‍വ്വ അധ്യാപകന് പി യു ചന്ദ്രശേഖരന് മാസ്റ്റര്‍ അന്തരിച്ച തന്റെ അമ്മയുടെ സ്മരണാര്‍ത്ഥം പി യു ഓമനയമ്മ സ്മാരക എന്‍ഡോവ് മെന്റ് ഏര്‍പ്പെടുത്തി. ഹോസ്ദുര്‍ഗ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം ഉപഭാഷയായി എടുത്തു സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ക്കാണ് എന്‍ഡോമെന്റ് നല്‍കുന്നത്. അതിന്റെ ഭാഗമായി പ്രിന്‍സിപ്പാളിന്റെ പേരില്‍ 50,000 ക സ്ഥിര നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ചന്ദ്രശേരന്‍ മാസ്റ്റര്‍ കൈമാറി . പിടിഎ പ്രസിഡണ്ട് പി ഗംഗാധരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ അരവിന്ദാക്ഷന് സി വി , മുന്‍ പ്രിന്‍സിപ്പാള്‍ സി ഗംഗാധരന് , ഷംസുദ്ദീന് ആവിയില്‍, പി യു ചന്ദ്രശേഖരന് മാസ്റ്റര്‍ , മദര്‍ പിടിഎ പ്രസിഡന്റ് ഫാത്തിമത്ത് നൗഷിബ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ എ .വി സുരേഷ് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എന്‍. സദാശിവന് നന്ദിയും പറഞ്ഞു.
