കാഞ്ഞങ്ങാട്: നാടി ന്റെ സ്വപ്ന പദ്ധതിയായ കാഞ്ഞങ്ങാട്കാണിയൂര്‍ റെയില്‍പാത യഥാര്‍ത്ഥ്യമാക്കാന്‍ റെയില്‍വേയുടെ ചുമതലയുള്ള വി.ഡി സതീഷന് ഇട പ്പെടണമെന്ന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അ സോസിയേഷന്(കെ.എം.എ) വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് പാണത്തൂര്‍ കാണിയൂര്‍ പാതയു ടെ സര്‍വ്വെ നമ്പറുകള്‍ പൂര്‍ത്തിയാകുകയും ലാഭകരമാണെന്ന് ക ണ്ടെത്തിയതുമാണ്. കേന്ദ്ര മാനദണ്ഡപ്രകാരം പദ്ധതിയുടെ പകുതി വിഹിതം നല്കാന് കേരള സര്‍ക്കാര്‍ സമ്മതിച്ചുവെങ്കിലും കര്‍ണ്ണാടക സര്‍ക്കാര്‍ ഇതുവരെ സന്നദ്ധമായിട്ടില്ല. കേരള സര്‍ക്കാറിന്റെ വിഹിതം സംബന്ധിച്ച് വ്യക്തത വരുത്താനും കര്‍ണ്ണാടക സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താനും കേരള മുഖ്യമന്ത്രി യെ നേരില്‍ കണ്ട് നി വേദനം നല്കാന് യോഗം തീരുമാനിച്ചു. മലബാറിലെ പ്രധാന വാണിജ്യ നഗരമായ കാഞ്ഞങ്ങാട് നഗരത്തിന്റെ സമഗ്ര വികസനത്തിനായി ഗതഗാത കുരുക്കുകള്‍ ഒഴിവാക്കാനും ട്രാഫിക്ക് പരിഷ്കരണ യഥാര്‍ത്ഥ്യമാക്കാനും വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കാനും നഗരസഭ അധികൃതര്‍ തയ്യാറാവുന്നി ല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്കാന് കെ.എം.എ. വാര്‍ഷിക പൊതു യോഗം മുന്നറിയിപ്പ് നല്കി. ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗങ്ങള്‍ കൃത്യമായി ചേരുകയോ, എടുത്ത തീരുമാനങ്ങള്‍ നടപിലാക്കുകയോ ചെയ്യുന്നില്ല. വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് സംബന്ധമായും സ്റ്റാന്റുകളുടെ എണ്ണം പരിമിത പ്പെടുത്തുന്നതിലും പാര്‍ക്കിംഗ് സംബന്ധമായും ട്രാഫിക്ക് റഗുലേറ്ററി നേരത്തെ തീരുമാന മെടുത്തിരുന്നു. എന്നാല്‍ അതൊന്നും നടപിലാവുന്നില്ല. വഴി യോര കച്ചവടങ്ങളെ സംബന്ധിച്ച് സ്ട്രീറ്റ് വെണ്ടിംഗ് കമ്മിറ്റി നടപിലാവാതെ പോവുന്നു. സ്ഥാപനങ്ങളി ലെത്തുന്ന ഉപ ഭോക്താക്കള്‍ വാഹനങ്ങള്‍ക്ക് പിഴയിടാക്കുന്നതിനാല് സ്ഥാപനങ്ങളി ലെത്തുന്നതില് വിമുഖത കാണിക്കുന്നു.ഈ കാര്യം നഗരസഭയു ടെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടും
യാതൊരു നടപടിയും സ്വീകരിക്കുന്നി ല്ലെന്നും യോഗം ചൂണ്ടിക്കാട്ടി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. കെ.എം.എ പ്രസിഡന്റ് സി.കെ ആസിഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഐശ്വര്യ കുമാരന് സ്വാഗതം പറഞ്ഞു. സെക്രട്ടറി പി.വി അനില്‍ പ്രവര്‍ത്തന റി പോര്‍ട്ടും ട്രഷറര്‍ ആസിഫ് മെട്രോ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. കെ.എം.എയുടെ സംബന്ധിച്ച് ജില്ലാ കമ്മിറ്റി റിപോര്‍ട്ട് ആകാശ് കുഞ്ഞിരാമനും പ്ര മേയങ്ങള്‍ ടി മുഹമ്മദ് അസ്ലമും അവതരിപ്പിച്ചു. വ്യാപാരി സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളായ വ്യാപാരികള്‍ക്കുള്ള പോളിസി സര്‍ട്ടിഫിക്കറ്റ് ധനലക്ഷ്മി ടെക്സ്റ്റയില്‍സിന് ജില്ലാ പ്രസിഡന്റ് നല്കി.ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.ജെ സജി, ട്രഷറര്‍ മാഹിന്‍ കൊളിക്കര, ജില്ലാ വൈസ് പ്രസിഡന്റ് ഹംസ പാലക്കി, കെ.എം.എ വൈസ് പ്രസിഡന്റ് കെ മഹേഷ്, വനിത വിംഗ് പ്രസിഡന്റ് ശോഭന ബാലകൃഷ്ണന്, യൂത്ത് വിംഗ് പ്രസിഡന്റ് ശെരീഖ് കമ്മാടം, എ. ഹമീദ് ഹാജി, മുന്‍ പ്രസിഡന്റ് എം മുഹമ്മദ് കുഞ്ഞി, ഖയ്യൂം പുക്കൂഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു. നേര ത്തെ പ്രസിഡന്റ് സി.കെ ആസിഫ് പതാക ഉയര്‍ത്തി. അന്തരിച്ച മുന്‍ പ്രസിഡന്റുമാരു ടെ ഛായ പടങ്ങള്‍ ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് വ്യാപാര ഭവനില്‍ അനാച്ഛാദനം ചെയ്തു.
202628 വര്‍ഷത്തെ പ്രസിഡന്റായി സി.കെ ആസിഫിനെ ഐക്യകണ് ഠേന തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളെ പ്രസിഡന്റ് പിന്നീട് നോമിനേറ്റ് ചെയ്യും.
