കായികമേഖലയില്‍ ശ്രദ്ധയൂന്നാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം: അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

കാഞ്ഞങ്ങാട്: കായികമേഖലയില്‍ ശ്രദ്ധയൂന്നാനും ഏതു ഇനത്തിലാണോ മികവ് കാട്ടാന്‍ സാധിക്കുകയെന്ന് സ്വയം മനസിലാക്കി പരിശീലിക്കാനും വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്നും കായികരംഗത്ത് ജില്ലയ്ക്ക് ഒരുപാട് മുന്നേറാനുണ്ടെന്നും അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ. പറഞ്ഞു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടു മാസം നടന്ന അവധിക്കാല കായിക പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ. പ്രസിഡന്റ് ഇ.വി.ജയകൃഷ്ണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് നാരായണന്‍ മൂത്തല്‍, പ്രിന്‍സിപ്പല്‍ ഡോ.എന്‍.വേണുനാഥന്‍, പ്രഥമധ്യാപിക പി.സുമ, ഉപപ്രഥമധ്യാപിക കെ.വി.സുജാത, കായിക പരിശീലനത്തിന് നേതൃത്വം കൊടുത്ത അധ്യാപകന്‍ കെ.വി.ജയന്‍, കായിക അധ്യാപിക എം.കെ.റീനകുമാരി, സ്റ്റാഫ് സെക്രട്ടറി കെ.വി.രാജേഷ്, പ്രഭാകരന്‍ അവതാര്‍ എന്നിവര്‍ സംസാരിച്ചു. പരിശീലകരായ കെ.കിഷോര്‍കുമാര്‍, നിസാമൂദ്ദീന്‍, കെ.മണികണ്ഠന്‍,കെ.എം.ആദിത്യന്‍, ഉഫൈഫ് അബ്ദുള്ള, ബി.നിസാമൂദ്ദീന്‍ എന്നിവരെ ആദിരച്ച് ഉപഹാരം സമ്മാനിച്ചു. നിത്യവും രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെയായിരുന്നു അവധിക്കാല ക്യാമ്പ്. പല ദിവസങ്ങളിലായി സ്‌പോര്‍ട്‌സ് താരങ്ങള്‍, തദ്ദേശഭരണ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.അത്‌ലറ്റിക്ക് വിഭാഗത്തില്‍ നൂറും ഇരുന്നൂറും മീറ്റര്‍ ഓട്ടത്തിലലായിരുന്നു പരിശീലനം. ഗെയിംസില്‍,വോളിബോള്‍, ഹോക്കി, ഖൊഖൊ, സെപക്താക്രോ എന്നീ ഇനങ്ങളും പരിശീലിപ്പിച്ചു. വടകരമുക്കിലെ ബി.നിസാമൂദീനാണ് ഹോക്കി പരിശീലകന്‍. ഓട്ട മത്സരത്തില്‍ സംസ്ഥാന ജേതാവും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ കെ.എം.ആിത്യനും പരിശീലിപ്പിക്കാനെത്തി.

 

error: Content is protected !!