കാഞ്ഞങ്ങാട്: കൊട്രച്ചാല്‍ ഗാലക്സി ഗ്രന്ഥാലയത്തില്‍ വായനക്കളരി വായന വെളിച്ചം പരിപാടിയുടെ സമാപനം ബാലവേദി തയ്യാറാക്കിയ കൈയെഴുത്ത് മാസിക പ്രകാശനം നടന്നു. ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്ലിക്യുട്ടീവ് മെമ്പര്‍ സുനീഷ് കക്കാട്ടി ഉല്‍ഘാടനം ചെയ്തു . കുട്ടികളുമായുള്ള രസകരമായ സംവാദത്തോടെയുള്ള സുനീഷ് കക്കാട്ടിയുടെ ക്ലാസ്സ് കുട്ടികള്‍ സന്തോഷത്തോടെ ആസ്വദിച്ചു.ഗ്രന്ഥാലയം പ്രസിഡണ്ട് കെ.വി. സുരേശന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. മണി സ്വാഗതം പറഞ്ഞു. മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ എം വി ഗായത്രി മുഖ്യാതിഥിയായി. ബാലവേദി കണ്‍വീനര്‍ പ്രേമരവി ,സുകുമാരന്‍ മൂത്തല്‍, ലൈബ്രേറിയന്‍ സിനിത പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. വായന വെളിച്ചം സമാപനത്തിന്റെ ഭാഗമായി പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബാലവേദി ക്യാപ്റ്റന്‍ തപശ്രീ ബിജു നന്ദി പറഞ്ഞു.
