സ്വാതന്ത്ര്യ സമര സേനാനി പാക്കം അടുക്കാടുടുക്കാം കൃഷ്ണന്‍ നായരുടെ ചരമ വാര്‍ഷികദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി;  കെ നീലകണ്ഠന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

പള്ളിക്കര : സ്വാതന്ത്ര്യ സമര സേനാനി പാക്കം അടുക്കാടുടുക്കാം കൃഷ്ണന്‍ നായരുടെ 26 ആം ചരമ വാര്‍ഷികദിനത്തില്‍ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി.
കെ നീലകണ്ഠന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രവീന്ദ്രന്‍ കരിച്ചേരി അധ്യക്ഷനായി. കെ പി സി സി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡി സി സി ഭാരവാഹികളായ സാജിദ് മവ്വല്‍, രാജന്‍ പെരിയ, എം കുഞ്ഞമ്പു നമ്പ്യാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്മാരായ സുകുമാരന്‍ പൂച്ചക്കാട്, എ കെ ശശിധരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ചന്തുകുട്ടി പൊഴുതല, സത്യന്‍ പൂച്ചക്കാട്, എം പി എം ഷാഫി, ചന്ദ്രന്‍ തച്ചങ്ങാട്, ലത പനയാല്‍, ബാലകൃഷ്ണന്‍ നായര്‍, എം രത്‌നാകരന്‍ നമ്പ്യാര്‍, എം രാമചന്ദ്രന്‍ നായര്‍, ബാലചന്ദ്രന്‍ തൂവല്‍, പി കെ അമ്പാടി, കണ്ണന്‍ കറുവക്കോട്, രമേശന്‍ പള്ളിക്കര, ടി കുഞ്ഞിക്കണ്ണന്‍ നായര്‍, ശ്രീദേവി കണ്ണംവയല്‍, ശശി ഏച്ചിക്കാട്ട്, ശശി ആലിന്റടി, അനുരാജ് കണ്ണംവയല്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി മഹേഷ് തച്ചങ്ങാട് സ്വാഗതവും എം രാധാകൃഷ്ണന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!