കാസര്‍കോട്: വീടിനകത്ത് വെച്ച് 4.2 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി പിടിയിലായ പ്രതിക്ക് ഒരു വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. കുക്കാര്‍ മുബാറക് മന്‍സില്‍ കെ എസ്.മുഹമ്മദ് ബാത്തിഷ (42)നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമുരമേഷ് ചന്ദ്രഭാനു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസം അധിക തടവും അനുഭവിക്കണം. 2020 ജുലായ് മാസം അഞ്ചാം തീയതി വൈകിട്ട് ആറര മണിക്ക് മംഗല്പാടി ഗ്രാമത്തില്‍ ബൈത്തല എന്ന സ്ഥലത്ത് പ്രതിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കുമ്പള സബ്ബ് ഇന്‍സ്പെക്ടറായിരുന്ന എ.സന്തോഷ്കുമാറും സംഘവുമാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത് .തുടര്‍ന്ന് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ കുമ്പള ഇന്‍സ്പെക്ടറായിരുന്ന പി.പ്രമോദാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി. ചന്ദ്രമോഹന്,അഡ്വ: . ചിത്രകല എന്നിവര്‍ ഹാജരായി.
