25ലധികം ഇന്‍ഷുറന്‍സ് ടൈഅപ്പുകളുമായി ആസ്റ്റര്‍ മിംസ്; കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ഏക ആശുപത്രി

കാസര്‍കോട്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന ഏക ആശുപത്രിയെന്ന നേട്ടം സ്വന്തമാക്കി ആസ്റ്റര്‍ മിംസ് കാസര്‍കോട്. 25ലധികം പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുമായും ടി.പി.എ കളുമായും സഹകരിച്ചാണ് ആശുപത്രി ഈ മികച്ച സൗകര്യം പൊതുജനങ്ങള്‍ക്ക് ഉറപ്പാക്കുന്നത്.
അപ്രതീക്ഷിതമായുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും, സാധാരണക്കാര്‍ക്ക് സുതാര്യമായ രീതിയില്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും പ്രത്യേക ആശ്വാസം

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത രോഗികള്‍ക്കായി ബജാജ് കമ്പനിയുമായി സഹകരിച്ച് പ്രത്യേക ഇഎംഐ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ചികിത്സാച്ചെലവുകള്‍ തവണകളായി അടയ്ക്കാനുള്ള അവസരം ലഭിക്കും.
കൂടാതെ, നിലവില്‍ ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും ആശുപത്രിയില്‍ നേരിട്ട് ക്യാഷ്‌ലെസ്സ് ആനുകൂല്യം ലഭിക്കാത്ത സാഹചര്യമുള്ള രോഗികളെ, തുക പിന്നീട് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും തിരികെ വാങ്ങുന്നതിനുള്ള റീഇംബേഴ്‌സ്‌മെന്റ് പ്രക്രിയകളില്‍ കെയര്‍ഫൈ സഹായിക്കുന്നതുമാണ്. ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ യാതൊരുവിധ സാമ്പത്തിക ആശങ്കകളും കൂടാതെ മികച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.
ഇന്‍ഷുറന്‍സ് സംബന്ധമായ സംശയങ്ങള്‍ക്കും ഇഎംഐ സൗകര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനുമായി പ്രത്യേക ഡെസ്‌കും ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വിവരങ്ങള്‍ക്ക് 7034434498
എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

error: Content is protected !!