മടിക്കൈ ഗ്രാമ പഞ്ചായത്തിലെ എരിക്കുളം കുരങ്ങനാടി എന്ന സ്ഥലത്ത് പ്ലാസിറ്റിക്ക് ഷെഡില്‍ താമസിക്കുന്ന ബീനക്കും പ്ലസ് വണ്‍ പഠിക്കുന്ന മകള്‍ക്കും അടച്ചുറപ്പുള്ള ഒരു വീടും അവരുടെ സ്വപനമായിരുന്നു. ദീര്‍ഘകാലമായി പ്ലാസ്റ്റിക്ക് കൊണ്ട് മറച്ച ഒരു ഷെഡില്‍ ശൗചാലയം പോലും ഇല്ലാത്ത ഇടത്തായിരുന്നു അവരുടെ താമസം. അവിടുത്തെ സു മനസരായ നാട്ടുകാര്‍ അത് ജില്ലാ സേവാഭാരതിയെ അറിയിക്കുകയും അതിന്റെ ഫലമായി മടിക്കൈ സേവാഭാരതി പ്രവര്‍ത്തകര്‍ അവരെ ബന്ധപ്പടുകയും വീട് കിട്ടാന്‍ അര്‍ഹതയുണ്ടെന്നും മനസിലായതിന്റെ ഫലമായി വീട്ടില്ലാത്തവര്‍ക്ക് തലചായ്ക്കാനൊരിടം പതിയില്‍പ്പെടുത്തി ദേശീയ സേവാഭാരതിയും ചിറ്റിലപ്പള്ളി ഫൗണ്ടേഷനുംചേര്‍ന്നു നിര്‍മ്മിച്ചു നല്‍കുന്ന വീട് അനുവദിക്കകയുണ്ടായി. വീടിന്റെ കുറ്റിയടിക്കല്‍ ചടങ്ങ് സേവാഭാരതി ജില്ലാ ജനറല്‍ സെകട്ടറി സംഗീത വിജയന്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി വി അശോകന്‍ , ജില്ലാ സമിതിയംഗം തമ്പാന്‍ കൊട്ടോടി, രാഷ്ടീയ സ്വയം സേവകസംഘ് ആലമ്പാടി മണ്ഡല്‍ കാര്യവാഹ് രഞ്ചിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.
