പെരിയങ്ങാനം സ്വദേശി വി കെ ശ്യാമളക്ക് സഹായവുമായി സൈനിക കൂട്ടായ്മ

കരിന്തളം.കിനാനൂര്‍ കരിന്തളം സൈനിക കൂട്ടായ്മ, ചികിത്സാ സഹായം കൈമാറി. നിരവധി ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കിനാനൂര്‍ കരിന്തളം സൈനിക കൂട്ടായ്മ, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മെമ്പറും പെരിയങ്ങാനം സ്വദേശിയുമായ വി കെ ശ്യാമളയുടെ ചികിത്സയ്ക്കു വേണ്ടി സൈനിക കൂട്ടായ്മ സ്വരൂപിച്ച ധനസഹായം, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ടും, ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാനും കൂടിയായ എം രാജന് കൈമാറി, ചികിത്സാ സഹായ കമ്മിറ്റി കണ്‍വീനര്‍ മനോജ് തോമസ് സന്നിഹിതനായിരുന്നു, സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തന്‍ പി തോളേനി അധ്യക്ഷനായ ചടങ്ങില്‍, സെക്രട്ടറി ജോഷി വര്‍ഗീസ്, വൈസ് പ്രസിഡണ്ട് ദാമോദരന്‍ പി പി, ജോയിന്റ് സെക്രട്ടറിമാരായ മധുസൂദനന്‍ ചോയ്യംകോട്, സുധാകരന്‍ സി ബാരിക്കുളം ,അജീഷ് ചന്ദ്രന്‍, ശ്രീജിത്ത് ടി വി, നാരായണന്‍ പാലാട്ട് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!